ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ ആവശ്യകത

ശുചിത്വത്തിന്റെ ആവശ്യകത

നിത്യ ജീവിതത്തിൽ ശുചിത്വം വളരെ അത്യാവശ്യം ആണ്. നമുക്ക് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. എങ്കിലേ നമ്മുടെ പരിസ്ഥിതി ശുദ്ധമാവൂ. വ്യക്തി ശുചിത്വ മുണ്ടെങ്കിൽ നമ്മുടെ സമൂഹവും പരിസരവും ശുചിയാവും. പരിസര മലിനീകരണം, വായു മലിനീകരണം തുടങ്ങയവ പ്രകൃതിയെ നശിപ്പിക്കും. എല്ലാ മലിനീകരണത്തിനും കാരണം മനുഷ്യനാണ്. നാം വീട്ടിലും സമൂഹത്തിലും ശുചിത്വം ഉറപ്പ് വരുത്തണം. മഴക്കാലം വരുമ്പോൾ ചിരട്ട, പാള തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കണം. രോഗ വ്യാപനം തടയണം. പ്രകൃതി സംരക്ഷണം ഓരോ മനുഷ്യന്റെയും കടമയാണ്. ശുചത്വമില്യായ്മ പല രോഗങ്ങളിലേക്കും നയിക്കും . ഇന്ന് നാം കാണുന്ന പല രോഗങ്ങളും ശുചിത്വത്തിന്റെയും പ്രതിരോധത്തിന്റെയും കുറവ് മൂലമാണ്. അതുകൊണ്ട് നാം സ്വയം ശുചിത്വം പാലിക്കുകയും പ്രകൃതി ശുദ്ധീകരിക്കുകയും വേണം. എങ്കിൽ ഭാവി തലമുറയെയും നമുക്ക് സുരക്ഷിതമാക്കാം

ഫാത്തിമ ദിൽഫ കെ കെ
7 B ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം