ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

പണ്ട് യൂറോപ്പിൽ റാസി മുസ്തഫ എന്ന ഒരു മുസൽമാൻ ജീവിച്ചിരുന്നു. റാസി മുസ്തഫയ്ക്ക് ഒരുഭാര്യയും രണ്ടു മക്കളും ഉണ്ട് .യൂറോപ്പിലെ മുന്തിരി തോപ്പിലാണ് മുസ്തഫ ജോലി ചെയ്‌തിരുന്നത്‌ ഇയാൾ ഇടക്കിടെ കൈ കഴുകും , വൃത്തിയോട്കുടിയുള്ള വസ്ത്രങ്ങൾ ധരിക്കും ഇയാൾ വളരെയേറെ ശുചിത്വം പാലിക്കുന്ന ഒരാൾ കൂടി ആയിരുന്നു . അതുപോലെ ഇയാളുടെ ഭാര്യയും മക്കളും മുസ്തഫ യെ പോലെത്തന്നെ ശുചിത്വം  പാലിക്കുമായിരുന്നു. ഒരു ദിവസം അയാളുടെ ഉറ്റ സുഹൃത്തആയ റോയി മുസ്തഫ യോട് പറഞ്ഞു ഒരു കുടുബത്തിലെ 5പേരും മരിച്ചിരിക്കുന്നു. ഡോക്ടർ പറഞ്ഞത് പ്ലേഗ് അന്നെന്നാണ്. അവർ പറയുന്നത് ചരക്കുകൾക്കൊപ്പം എത്തിച്ചേർന്ന എലികൾ അന്നെന്നാണ് ഇതിന് കാരണം. മുസ്തഫ യുടെ ഭാര്യയോട് പറഞ്ഞു ഇനി നിങ്ങളാരും വീട്ടിൽ നിന്നും പുറത്തിറങ്ങേണ്ട ഭക്ഷണ സാധനങൾ ഞാൻ വീട്ടിൽ കൊണ്ടുത്തരാം. പിറ്റേ ദിവസം സാധനങൾ വാങ്ങന് വേണ്ടി കടയിലേക്ക് പോയി. അപ്പോഴാണ് കടക്കാരൻ മുസ്തഫ യോട് പറഞ്ഞത് പ്രദൽ കഴിച്ചു രാത്രി പരലോകത്തു പൂർവികരോടൊപ്പം അത്താഴം കഴിക്കേണ്ടി വന്ന ഇത്രയേറെ ധീരരായ പുരുഷൻ മാരും സ്ത്രീകളുടെയും കഥ. ഓ അവരുടെ വിധി കഷ്ടം തന്നെ. മുസ്തഫ സാധനം വാങ്ങി വീട്ടിലേക്കു പോയി ഭക്ഷണം കഴിച്ചു ഭാര്യയോടും മക്കളോടുംപ്ളേഗ് വരാതിരിക്കണമെങ്കിൽ ശുചിത്വം പാലിക്കണമെന്നും പറഞ്ഞു . കുറച്ചു ദിവസങ്ങൾക്കകം അയാളുടെ  അയല്പക്കകാരൻ അയാളോട് പറഞ്ഞു രോഗബാധിതരായ പതിനായിരങ്ങൾ മരണമടഞ്ഞു പാതയോരങ്ങളിൽ ജീവൻ പൊഴിഞ്ഞു. സ്വന്തം വീടുകളിൽ അന്ത്യശ്വാസം വലിക്കുന്നു. ജീർണ്ണിച്ച മൃതശരീരങ്ങളിൽ നിന്നും വമിച്ച ദുർഗന്ധത്തിൽ നിന്നും ആളുകൾ മരിച്ചു കിടക്കുന്നു .പള്ളിയിലും സംസ്കരിക്കാൻ കഴിയാതെ ശവ ശരീരങ്ങൾ കൂമ്പാരമായി കിടക്കുന്നുണ്ട്. മുസ്തഫ ഭാര്യയോടും മക്കളോടും അയൽക്കാരൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു കൊടുത്തു അപ്പോൾ അയാളുടെ ഭാര്യ പറഞ്ഞു ശുചിത്വം നമ്മളെ ഈ മാറാരോഗത്തിൽ നിന്നും രക്ഷിക്കും മുസ്തഫയോട് പറഞ്ഞു

ശുചിത്വം തന്നെയാണ് രോഗത്തിനുള്ള ഏറ്റവും വലിയ പ്രതിരോധം .

അർച്ചന കെ
6 C ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ