ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/എന്താണ് പരിസ്ഥിതി
എന്താണ് പരിസ്ഥിതി.!!
നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുളള ഭൂപ്രകൃതിയുളള സ്ഥലങ്ങളേയും അവയുടെ നിലനിൽപിനേയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്. നിറയെ കല്പ വൃക്ഷങ്ങളും വയലുകളും ഫല വൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ ഉളള ഇടമായിരുന്നു നമ്മുടെ സ്വന്തം കേരളം. എന്നാൽ ഇന്ന് വയലുകൾ പകുതിയും അപ്രത്യക്ഷമായിരിക്കുന്നു . തെങ്ങുകൾ ഉണങ്ങിക്കരിഞ്ഞ് നിൽക്കുന്നു.ഒരു പറമ്പിലും ഫലവൃക്ഷങ്ങൾ കാണാൻ കിട്ടാതായിരിക്കുന്നു.എന്തിന് വിള നിലങ്ങൾ കൂടിഇല്ലാതായിരിക്കുന്നു.. പരിസ്ഥിതിയും വൃക്ഷലതാദിയും പുഴകളും ഒക്കെ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു... മഴ പെയ്താൽ പുഴ കവിയുന്നൊരു അവസ്ഥ ഉണ്ടായിരുന്നു .എന്ത് കൊണ്ടാവാം ഇന്ന് അങ്ങനെയൊരു സ്ഥിതി വരാത്തത്.....ഈ ചോദ്യങ്ങൾക്കെല്ലാം അവസാനം നാം എത്തിനിൽക്കുന്നിടമാണ് അന്തരീക്ഷ മലിനീകരണം എന്ന അതി ഭീകരമായ പാരിസ്ഥിതീക പ്രശ്നത്തിലാണ്...ഒരു ദിവസം നാം ആരംഭിക്കുന്നിടത്ത് തുടങ്ങുന്നു മലിനീകരണം എന്ന പ്രവർത്തനം...നാം ഉപയോഗിക്കുന്ന പേസ്റ്റ് ,സോപ്പ് ,ലോഷൻ ,ഡിഷ് വാഷ് ബാർ ,ടൊയ്ലറ്റ് ക്ലീനൽ ,സ്പ്രേ ,ഹെയർ ജെല്ലുകൾ ,റൂം ഫ്രെഷ്നർ ,എയർ കണ്ടീഷണർ ,റെഫ്രിജേറ്റർ എന്നീ മാറ്റി വയ്ക്കാനാകാത്ത പലതും കുറേശ്ശെയായി നമ്മുടെ പരിസ്ഥിതിയെ മലിനപ്പെടുത്തിക്കൊണ്ടിരുന്നു.. നാം സാധന സാമഗ്രികൾ വാങ്ങാൻ കടയിൽ പോകുന്നു. ആവശ്യമുളള സാധനങ്ങൾ വാങ്ങി വീട്ടിലെത്തി ഈ പലചരക്ക് സാധനങ്ങളെ ടിന്നുകളിൽ അടച്ച് വയ്ക്കുന്നു....ബാക്കിയാകുന്ന പ്ലാസ്റ്റിക് കവറുകൾ നാം കത്തിക്കുന്നു....മണ്ണിനൊപ്പം ഉരുകിച്ചുരുങ്ങിയ ഇവ ലയിച്ചുചേരാതെ ഒരു ആവരണമായി മണ്ണിൽ കിടക്കുന്നു.....മഴ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നത് തടയുന്ന ഇവ വെളളത്തെ ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകിയകറ്റുന്നു....മണ്ണിൻറെ ഫലഭൂയിഷ്ടത നഷ്ടമാകുന്നതിനൊപ്പം പൊടിപടലങ്ങൾ അന്തഃരീക്ഷത്തിൽ നിറയുന്നു....ഇത് മറ്റൊരു പാരിസ്ഥിതിക പ്രശ്നമാണ്... നാം എല്ലാവരും പരിസ്ഥിതി സംരക്ഷണത്തിന് മുന്നോട്ട് വരേണ്ടത് അത്യാവശ്യം ആണ് .
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം