ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/കോറോണയുടെ പ്രയാണം

കോറോണയുടെ പ്രയാണം

ഞാൻ കൊറോണ.ഞാൻ വൈറസ് വിഭാഗത്തിൽ പെട്ട ഒരു സൂക്ഷ്മ ജീവിയാണ്. WHO എന്നെ കോവിഡ് 19 എന്ന ഓമന പേരിൽ വിളിച്ചു.ചൈനയിൽ നിന്നുമാണ് ഞാൻ മറ്റു രാജ്യങ്ങളിലേക്ക് പറന്നുല്ലസിക്കാൻ തുടങ്ങിയത്. ലോകത്താകമാനം എന്നെ കുറിച്ചാണ് ഇപ്പോൾ ചർച്ച. എന്നെ ഇവിടെനിന്നും തുരത്തിഓടിക്കാനാണ് മനുഷ്യർ മുഴുവൻ ശ്രമിക്കുന്നത്. ഞാൻ ഇതുവരെ ഒരുലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കി. ലോക രാജ്യങ്ങളിൽ വികസിത രാജ്യങ്ങളായ അമേരിക്കയും, ഇറ്റലിയും എന്റെ മുന്നിൽ മുട്ടുകുത്തി.അങ്ങനെ മനുഷ്യസമ്പർക്കത്തിലൂടെ ഞാൻ ഇന്ത്യയിലും എത്തി. ഇന്ത്യൻ പ്രധാനമന്ത്രി ജനതാകർഫ്യൂ ഏർപ്പെടുത്തി മറ്റുള്ളവരുടെ സമ്പർക്കങ്ങളിൽ നിന്നും എന്നെ ഒഴുവാക്കാൻ ശ്രമിച്ചു.തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തി. രോഗികൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും സംസാരിക്കുമ്പോഴും ഹസ്തദാനത്തിലൂടെയും ഞാൻ മറ്റുള്ളവരിലേക്ക് എത്തുന്നു. 20സെക്കന്റ്‌ തുടർച്ചയായി സോപ്പുപയോഗിച്ച് കൈകഴുകിയാലോ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കിയാലോ ഞാൻ നശിച്ചു പോകും കേട്ടോ. ഞാൻ കാരണം പരീക്ഷകൾ നിർത്തിവെക്കുകയും സ്കൂളുകൾ അടച്ചുപൂട്ടുകയും ചെയ്തു. മറ്റു രാജ്യങ്ങളിൽ ഞാൻ പടർന്നു പന്തലിച്ച പോലെ ഇന്ത്യയിൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കേരളത്തിൽ ഭരണകൂടത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിയപാലക്കാരുടെയും മറ്റു / സന്നദ്ധപ്രവർത്തകരുടെയും പരിശ്രമഫലമായി എന്റെ പ്രയാണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് തോന്നുന്നില്ല.

വിസ്മയ . വി.സി
5 A ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം