ജി.എച്ച്.എസ്. ബാര/സയൻസ് ക്ലബ്ബ്/2025-26
ചാന്ദ്രദിനം
ജി. എച്ച്. എസ് ബാരയിലെ ചാന്ദ്രദിനം ജൂലൈ 21ന് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. എൽ. പി , യു. പി ഹൈസ്കൂൾ വിഭാഗങ്ങളിലായി നൈമിഷികക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. ഡോക്യുമെന്ററി പ്രദർശനം , മാഗസിൻ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ചന്ദ്രനിലേക്ക് ഒരു യാത്ര- വീഡിയോ പ്രദർശനം, പ്രിയപ്പെട്ട അമ്പിളിമാമന് കത്തെഴുതൽ മത്സരം, റോക്കറ്റുകളുടെ മാതൃക നിർമ്മാണവും പ്രദർശനവും , യു. പി ഹൈസ്കൂൾ വിഭാഗങ്ങളിലായി ബഹിരാകാശ യാത്രയുടെ പാനൽ പ്രദർശനം, ചാന്ദ്രദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഗഗാറിൻ മുതൽ ശുഭാം ശു ശുക്ല വരെയുള്ള ബഹിരാകാശ ചരിത്രത്തിലെ ഇതുവരെയുള്ള നാഴികക്കല്ലുകൾ വിവരിക്കുന്ന പാനൽ പ്രദർശനം കുട്ടികൾക്ക് വേറിട്ട അനുഭവമായി.യുപി വിഭാഗത്തിൽ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ദിയ പി നീലിമ പി, അനന്യ എന്നീ കുട്ടികൾ ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി .ഹൈസ്കൂൾ വിഭാഗത്തിൽ ആദിമാ ബാബു , മിഥുൻ എം കുമാർ, അബ്ജിൻ ഇ.എം, എന്നീ കുട്ടികൾ ഒന്നും , രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി.