ജി.എച്ച്.എസ്. ബാനം/അക്ഷരവൃക്ഷം/ കുട

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


ഒരു കൊച്ചുഗ്രാമത്തിൽ മൂന്ന് ചങ്ങാതിമാർ ഉണ്ടായിരുന്നു. ചിന്നു, മിന്നു, അപ്പു. ഒരു ദിവസം അപ്പു ചിന്നുവിന്റെയും മിന്നുവിന്റെയും വീട്ടിലേക്ക് പോയി. അപ്പു പറഞ്ഞു,' ചിന്നു,മിന്നു ഇപ്പോൾ അവധിക്കാലം അല്ലെ? നമുക്ക് കളിക്കാൻ പോയാലോ? ഇതുകേട്ട് ചിന്നു പറഞ്ഞു. നീ കാര്യങ്ങളൊന്നും അറിഞ്ഞില്ലെ? കൊറോണ രോഗം പടർന്നു പിടിക്കുന്ന കാലമാ.... ഈ അവധിക്കാലമെല്ലാം എല്ലാവരും വീട്ടിനുള്ളിലാണ്'ആഘോഷിക്കേണ്ടത്".ഞാനും മിന്നുവും ഇപ്പോൾ വീട്ടിൽ തന്നെയാണ്. അപ്പു അത്ഭുതത്തോടെ ചിന്നുവിനോട് പറഞ്ഞു. ങേ ! വീട്ടിനുള്ളിലോ? അതെങ്ങനെ? അപ്പോൾ ചിന്നു പറഞ്ഞു. വീട്ടിനുള്ളിൽതന്നെ ഒത്തിരികാര്യങ്ങൾ ചെയ്യാം. പുസ്തകം വായിക്കാം, പടം വരയ്ക്കാം, പാട്ടുപാടാം, കഥകേൾക്കാം, കളിപ്പാട്ടങ്ങൾ ഉണ്ടാക്കാം, ചൂടോടെ നല്ല ഭക്ഷണം കഴിക്കാം. പിന്നെ അച്ഛനേയും അമ്മയെയും സഹായിക്കാം. ഇതുകേട്ട് അപ്പു പറഞ്ഞു." എന്നാൽ ഞാൻ ഇപ്പോൾ തന്നെ വീട്ടിലേക്ക് പോവുകയാ..."ചിന്നു പറഞ്ഞു, അപ്പൂ, വീട്ടിൽ ചെന്നാൽ ഉടനെ സോപ്പിട്ട് കൈകഴുകണം.നമ്മുടെ ആരോഗ്യം നമ്മുടെ കൈകളി‍ൽ തന്നെയാണ്. "ശരി ചിന്നു". അപ്പു വീട്ടിലേക്ക് നടന്നു.


അതുൽ രാജ്.ആർ
3 A GLPS Attakandam
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ