ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/ കോവിഡ് 19 എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന ഭീകരൻ
 മനുഷ്യർ മൃഗങ്ങൾ പക്ഷികൾ തുസ്ടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരേ കൂട്ടം RNA   

വൈറസുകളാണ് കൊറോണ എന്നെ അറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിനെ ആ പേര് വന്നത് അതിന്റെ സ്ഥലത്തിൽ നിന്നെ സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്.

                      2002 - 2003 കാലഘട്ടത്തിൽ ചൈനയിലും സമീപ രാജ്യങ്ങളിലും പടർന്നുപിടിച്ച SARS (sudden acute respiratory syndrome )8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്‌തു. 2012 -ൽ സൗദി അറബിയയിൽ MERS കൊന്നൊടുക്കിയത് 856 പേരെയാണ് കൊറോണ വൈറസ് മൂലം സാംക്രമിക രോഗബാധകളും ഉണ്ടാകാറുണ്ട്.
                കേരളത്തിലും ഇപ്പോൾ ഇതാ നമ്മൾ എല്ലാവരും വൈറസിന്റെ പിടിയിൽ ആയികൊണ്ടിരിക്കുകയാണ് .ഈ വിപത്തിൽ നിന്നെ കര കയറണമെങ്കിൽ നമ്മൾ ഒരുമിച്ച് നിൽക്കണം.ഒരുമിച്ച് നിൽക്കുക എന്ന് ഉദ്ദേശിച്ചത് കൂട്ടം കൂടി നിൽക്കണം എന്നല്ല.കൊറോണ എന്ന ആ രാക്ഷസന്റെ കണ്ണിൽ പെടാതെ നമ്മൾ സുരക്ഷയുടെ നിൽക്കണം.മരണം ഒരേ ലക്ഷം കടന്നിരിക്കുന്നു. നമ്മൾ അതിനെ അധിജീവിച്ചുകൊടിരിക്കുകയാണ്.കേരളം അതിജീവനത്തിന്റെ പാതയിൽ ആണ്.
                    ഈ ഒരു വൈറസിനെ ചെറുത് നിർത്താൻ മാത്രമേ നമ്മൾക്കു കഴിയു. കോവിഡ് പ്രധിരോധത്തിൽ രാജ്യമാകെ പ്രാസമിക്കപെടുമ്പോൾ കേരളത്തിലെ ആരോഗ്യ മേഖലക്കും അംഗീകാരം ലഭിക്കുന്നു.ഇന്ത്യയിലെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തിലാണ്.മാലാഖമാരായ നഴ്സുകൾക്കാനേ അംഗീകാരം ലഭിക്കേണ്ടത്.
                     ഒരൊറ്റ വൈറസ് ലോകത്തെ അവന്റെ കൈവെള്ളയിൽ ആടുകയാണ്. അവന്റെ കൈക്കിടയിൽ നമ്മളെ ബന്ധിച്ചു വെച്ചിരിക്കുകയാണ്. ആ ചങ്ങലകൾ ഭേദിച്ച നമ്മൾ ജീവിതത്തിലേക്കേ തിരിച്ചെ വരണം.അതിവേഗം ഓടികോടിരിക്കുന്ന ലോകത്തെ ഒരു ചെറു വൈറസ് ഒറ്റടിക് നിശ്ചലമാക്കി.എല്ലാം താനാണെന്ന ഭാവത്തിൽ ലോകം ധരിച്ചിരുന്ന മനുഷ്യന്റെ പദ്ധതികളെല്ലാം കണ്മുന്നിൽ തകർന്നുപോയി. സ്വന്തം നാടിനെ കളഞ്ഞേ പോയവർക്കെല്ലാം തിരിച്ച വരേണ്ടി വന്നു.എല്ലാം ഒരേ നിമിഷം കൊണ്ട് അവസാനിച്ചു.പണത്തിന്റെ പേരിലുള്ള ഹുങ്കും,അഹങ്കാരവും,അത്യാഗ്രഹവും എല്ലാം....എല്ലാം....
                                       'ഒന്നിന്റെ പേരിലും ഒരുനിമിഷം പോലും അഹങ്കരിക്കാൻ നമ്മൾക്കു അർഹതയില്ല'. 
 
         
ആദിത്യ എസ്
8ബി ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം