ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
മാപ്പ് 


ഇവിടെ ഈ ഭൂമിയിൽ 
എവിടെ നന്മയുടെ ഹരിത മുകുളങ്ങൾ 
ഭൂമിയുടെ മാറിൽ വറ്റി കിടക്കുന്ന 
ജലാശയമേ മാപ്പ് 
മാനവരെ നിങ്ങൾ ഈ ഭൂമിയിൽ 
കെട്ടിപ്പടുക്കുന്ന സൗധങ്ങൾ 
വയലുകൾ നികത്തിനശിപ്പിച്ചു 
ഭൂമിയുടെ നെറുകയിൽ 
കുടുമ ചാർത്തും 
മാമലകുന്നുകളെ 
മാപ്പ്.. മാപ്പ്.. 
എവിടെയും നഗരം 
എവിടെയും മലിനം 
പ്രകൃതി തൻ ഭംഗി എവിടെ 
പ്ലാസ്റ്റിക് കഴുകന്മാർ വിഹരിക്കൊന്നരി 
കാലത്തു പുഴകളെവിടെ? 
പുൽമേടെവിടെ? 

മാനവരുടെ കൈകളാൽ അവർക്കുതന്നെ മരണം 
പ്രകൃതി നിനക്ക് 
മാപ്പ്.. മാപ്പ്.. മാപ്പ്

ഗൗരി കൃഷ്ണ  G
7C ജി.എച്ച്.എസ്. പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത