ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/കൊറോണ ഒരു അവലോകനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു അവലോകനം

ലോകത്തുടനീളം ഭീതി പരത്തിയ മഹാമാരിയാണ് കൊറോണ വൈറസ് (കോവിഡ് 19).2019 ഡിസംബർ 31 ന് ചൈനയിലെ വൂഹാൻ എന്ന സ്ഥലത്താണ് ഈ വൈറസ് ആദ്യം സ്ഥിരീകരിച്ചത്. ആദ്യം സ്ഥിരീകരിച്ച വ്യക്തിയാണ് ലിവൻ ലിയാങ്. കൊറോണ രോഗത്തിന് ലോകാരോഗ്യസംഘടന COVID 19 എന്ന് പേര് നൽകി. കേരളത്തിൽ തൃശ്ശൂർ ജില്ലയിലാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്‌തത്‌. കൊറോണ എന്ന ലാറ്റിൻ പദത്തിന് കിരീടം എന്നാണ് അർത്ഥം. രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പകരുന്ന ഒരുതരം പാൻഡമിക് രോഗമാണ് കൊറോണ. ഈ വൈറസിന്റെ വ്യാപനം തടയാൻ 'ബ്രേക്ക് ദി ചെയ്‌ൻ' എന്ന ആരോഗ്യവകുപ്പിന്റെ ക്യാംപെയ്നും നിലവിലുണ്ട്. കൊറോണ വൈറസിന്റെ വാക്സിൻ വികസിപ്പിക്കുന്നതിനു വേണ്ടി ഗവേഷണസംഘത്തെ നയിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞനാണ് എസ് എസ് വാസൻ.

2020 ൽ ലോകാരോഗ്യസംഘടന മഹാമാരിയായി ഈ വൈറസിനെ പ്രഖ്യാപിച്ചു. അതുകൂടാതെ ഇതിനെ നേരിടാൻ പ്രധാനമന്ത്രി 2020 മാർച്ച് 22 ന് ജനതാ കർഫ്യു ആചരിക്കാൻ ആഹ്വാനം ചെയ്തു. കോവിഡ് ബാധയുമായി ബന്ധപ്പെട്ടുള്ള സംശയനിവാരണത്തിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെന്ററാണ് ദിശ (1056). കൊറോണ വൈറസ് കണ്ടുപിടിക്കുന്നതിനുള്ള ആന്റിബോഡിക് ടെസ്റ്റ് വികസിപ്പിച്ചെടുത്ത രാജ്യമാണ് സിംഗപ്പൂർ. ഈ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യമാണ് സിംഗപ്പൂർ. രണ്ടാമത്തേത് അമേരിക്കയും. ഇന്ത്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്  കൽബുർഗി എന്ന സ്ഥലത്താണ്. 2020 മാർച്ചിൽ വേൾഡ് ബാങ്ക് 12 ബില്യൺ ഡോളർ കൊറോണ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊറോണ സംശയനിവാരണത്തിനായി ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പരാണ് 1075.ലോകമെങ്ങും മനുഷ്യർ ഒറ്റക്കെട്ടായി ഈ മഹമാരിക്കെതിരേ പോരാടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
അതിജീവനത്തിന്റെ നാളുകൾ ക്കായി നമുക്ക് കാത്തിരിക്കാം...
ഗംഗ എസ് എസ്
 6 എ ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം