ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/മിന്നുവിന്റെ കുസൃതി

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നുവിന്റെ കുസൃതി

മിന്നുവെന്ന ഒരു കുസൃതി കുട്ടി ഉണ്ടായിരുന്നു. അന്ന് ഒരു അവധികാലമായിരുന്നു അവൾ ഒരുദിവസം കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്നു. കളിക്കുന്നതിനിടയിൽ അമ്മ അവളെ വിളിച്ചു എന്നിട്ട് അവളോട് പറഞ്ഞു കളിച്ചത് മതി വന്നു ഭക്ഷണം കഴിക്കാൻ പറഞ്ഞു. ടേബിളിൽ നിരത്തിയ ഭക്ഷണം അവള്കണ്ടു. അവൾ ഓടി ചെന്ന് ഇരുന്ന്. അപ്പോൾ അമ്മ പറഞ്ഞു കയ്യും മുഖവും വൃത്തി ആയി കഴുകിയിട്ട് കഴിക്കാമെന്ന് അമ്മ ജോലിയിൽ ശ്രെദ്ധിക്കുക ആണെന്ന് കണ്ട മിന്നു അമ്മ പറഞ്ഞത് നിസ്സാര മായി കണ്ട് അവൾ വൃത്തി ഇല്ലാത്ത കൈകൾ കൊണ്ട് ഭക്ഷണം കയിച്ചു. ഒരായ്ച്ച കഴിഞ്ഞപ്പോൾ മിന്നുവിന് പനി തുടങ്ങി ഡോക്ടറെ കാണാൻ അമ്മയും മിന്നുവും കൂടി പോയി. ഡോക്ടർ പരിശോധന കയിഞ്ഞ മിന്നുവിനു മരുന്നുകൾ കുറിച്ച് കൊടുത്തു . എന്നിട്ട് ഒരു നിർദ്ദേശം കൊടുത്തു കയ്യ് കഴുകാതെ ഭക്ഷണം കഴിക്കരുത് നമ്മുടെ കയ്യിൽ ഉള്ള അണുക്കൾ ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളിൽ കടക്കുകയും നാം രോഗികളാകുയും ചെയ്യുന്നു. ഇതിൽനിന്നും കൂട്ടുകാർക്കെന്തു മനസ്സിലായി വൃത്തി ഇല്ലാത്തവരുടെ ശരീരത്തിൽ രോഗങ്ങൾ പെട്ടെന്ന് വരും . ലോകം ഇന്ന് covid എന്ന മഹാ മാറിയേ ചെറുത്തു നിൽക്കുകയാണ് പരസ്പരം സമ്പർക്കത്തിൽ ഏർപ്പെടാതെയും ശുചിത്വം പാലിച്ചും നമുക്കും കോവിഡിനെതിരെ പ്രെധിരോധിക്കാം.

ഹംന ഫാത്തിമ. ടി
3 B ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ