ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പഴയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം.
പഴയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം.
"A problem well stated is a problem half solved "- Charles Kettering കൊറോണയെ കുറിച്ച് എൻ്റെ ഉള്ളിലേക്ക് ആദ്യം ഓടിയെത്തുന്നത് മുന്നു വരി പാട്ടാണ് 'കൊറോണ ഗോ കൊറോണ ഗോ ഗോ കൊറോണ ഗോ കൊറോണ കൊറോണ ഗോ ഗോ കൊറോണ' ചൈനയിലെ വുഹാനിൽ നിന്ന് 2019 ൽ അവസാനത്തിൽ പൊട്ടിപുറപ്പെട്ടു എന്ന് പറയപ്പെടുന്ന കോവിഡ്_19 ഇന്ത്യ ഉൾപ്പെടെ ലോക രാജ്യങ്ങളിൽ വ്യാപിച്ചിരിക്കുന്നു. കൊറോണ വൈറസിനെ കുറിച്ച് എൻ്റെ കുഞ്ഞു മനസ്സിലുള്ള ആശയങ്ങൾ പേപ്പറിലേക്ക് കുത്തി കുറിക്കുന്ന സമയം ( 28_ ഏപ്രിൽ) 3,073 ,634 മനുഷ്യരിലേക്ക് പടർന്നു പിടിച്ചിട്ടുണ്ട്. മരണത്തിന് മുമ്പിൽ കീഴടക്കിയവരുടെ കണക്ക് പരിശോധിക്കുകയാണങ്കിൽ 211,769. കൊറോണ വൈറസുമായി ഏറ്റുമുട്ടി രോഗവിമുക്തി നേടിയവരുടെ എണ്ണം 924,726 . കൊറോണ എന്ന മഹാമാരിയുടെ മുമ്പിൽ ഏറ്റു മുട്ടുന്നവരുടെ എണ്ണം പരിശോധിക്കുകയാണെങ്കിൽ 19371 39 . ദൈവത്തിൻ്റെ സ്വന്തം നാട് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഞാൻ താമസിക്കുന്ന കൊച്ചു കേരളം , വികസിത രാജ്യമായ അമേരിക്കപ്പോലും കൊറോണ വൈറസിന്റെ മുമ്പിൽ മുട്ടുകുത്തിയപ്പോൾ, നമ്മുടെ ബഹു. ശ്രീ മുഖ്യ മന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചറും, കൊറോണ മഹാമാരിയെ നേരിടാനുള്ള മുൻകരുതലുകൾ എടുത്തു എന്നതിൽ ഞാൻ അഭിമാന പുളകിതനായി . സംസ്ഥാനത്ത് നമ്മുടെ ബഹു : മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ലോക്ക് ഡൗൺ പ്രാബല്യത്തിൽ കൊണ്ടുവന്നു. അതിനു ശേഷം നമ്മുടെ ബഹു : പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിൽ ലോക്ക് ഡൗൺ വ്യാപിപ്പിച്ചു. ഇന്ത്യയിൽ ലോക്ക് ഡൗൺ വന്ന സമയം ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. സ്കൂളിലുo മദ്റസയിലും പോകണ്ടല്ലോ എന്നതായിരുന്നു എൻ്റെ സന്തോഷത്തിനുള്ള കാരണം. ലോക്ക് സൗൺ ഒരാഴ്ചയി നിന്ന് രണ്ടാഴ്ചയിലേക്കും 2 ആഴ്ചയിൽ നിന്ന് 3 ലേക്കും നീങ്ങിയപ്പോയാണ് വീട്ടിലിരിക്കുന്നത് എത്ര നിരസ്സതയുളള കാര്യമാണന്ന് മനസ്സിലായത്. ഞാനിത് എഴുതുമ്പോയും ലോക്ക് ഡൗണിൽ നിന്ന് മുക്തരായിട്ടില്ല. ഏതൊരു കാര്യത്തിനും നല്ല വശവും ചീത്ത വശവും ഉണ്ടാവും . കൊറോണ കാരണം കൊണ്ട് ഒരു പാട് ആളുകൾ മരിച്ചു. ഒരുപാട് പേര് ഇപ്പോഴും ചികിത്സയിലാണ്. എന്നാൽപ്പോലും മനുഷ്യർ വീട്ടിലിരുന്നപ്പോൾ - പ്രക്യതിക്ക് അതിൻ്റെ മനോഹാരിത തിരിച്ചു കിട്ടി . പുഴകളിലെ വെളളം തെളിഞ്ഞു . മാലിന്യങ്ങൾ കുറഞ്ഞു . അന്തരീക്ഷ മലിനീകരണം കുറഞ്ഞു . മനുഷ്യർക്കിടയിലെ ആർഭാടങ്ങളും ധുർത്തും കുറഞ്ഞു . പതിനായിരo ആളുകളെ വിളിച്ചു നടത്തിയിരുന്ന ആഘോഷങ്ങളെക്കെ 1, 2 പേരിലേക്ക് ഒതുക്കാൻ നമ്മൾ സന്നദ്ധരായി. മാവിൻ്റെയും പ്ലാവിൻ്റെയും വില നമ്മുക്ക് മനസ്സിലായി. ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളുo കഴിക്കാതെയും ജീവിക്കാമെന്ന് നമ്മുക്ക് മനസ്സിലായി. ചന്ദ്രനിലേക്കും ബഹിരാകാശത്തിലേക്കും വരെ മനുഷ്യരെ അയക്കുന്ന നമ്മൾ കേവലം ഒരു വൈറസിനു മുമ്പിൽ മുട്ടുകുത്തി . മനുഷ്യർ അത്രത്തോളം നിസ്സഹായരാണന്ന് നമ്മുക്ക് മനസ്സിലായി. ജോലി, ജോലി എന്നു പറഞ്ഞ് സ്വന്തം കുടുംബത്തോടപ്പം അൽപ്പം പോലും സമയം ചില വയിക്കാത്തവർക്ക് കുടുംബത്തോടപ്പം ചിലവയിക്കാൻ അവസരം കിട്ടി . ചെറിയ പനി വന്നാൽ പോലും ഹോസ്പിറ്റലുകളിലേക്ക് ഓടിയിരുന്ന നമ്മളൊക്കെ വീട്ടിലിരുന്ന് തന്നെ പ്രതിരോധിക്കാൻ പഠിച്ചു. ക്യഷിയുടെയും കൃഷിക്കാരുടെയും പ്രാധാന്യം നമുക്ക് മനസ്സിലായി . ആഘോഷങ്ങൾക്ക് വസ്ത്രങ്ങൾ എടുത്ത് ആർഭാടമാക്കിയ നമ്മൾ ഉള്ളത് കൊണ്ട് തൃപ്തിപെടാൻ പഠിച്ചു. പാവങ്ങളും പണക്കാരനും ദൈവത്തിൻ്റെ മുമ്പിൽ തുല്യരാണെന്ന് മനസ്സിലായി. കൊറോണ നമുക്ക് പലതും പഠിപ്പിച്ചു തന്നു. ഈ മഹാമാരിക്കെങ്കിലും മനുഷ്യനെ മനുഷ്യനാക്കാൻ കഴിയട്ടെ എന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ ഈ കൊറോണക്കാലത്ത് രോഗികളെ ശുശ്രൂഷിക്കുന്ന മാലാഖമാരെ നമ്മുക്ക് ഓർക്കാതെ വയ്യ. സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവർക്ക് വേണ്ടി പൊരുതുന്ന ഇവരെ നമ്മുക്ക് മറക്കാതിരിക്കാം. ഒരു രാജ്യത്തിന് വേണ്ടത് ആയുധവും മിസൈലും ബോംബുo ഒന്നുമ്മല്ല എന്നും, മറിച്ച് മികച്ച ആധുനികാ രീതിയിലുളള ആശുപത്രികളുo ചികിത്സാ രീതികളുoആണെന്ന കാര്യം നാം മനസ്സിലാക്കേണ്ടത് ഉണ്ട്. ഇനി ഇതു പോലെ ഒരു മഹാമാരി വരാതിരിക്കാൻ നമ്മുക്ക് മനസ്സുരുകി ദൈവത്തോട് പ്രാർത്ഥിക്കാം. Thank you !!
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം