ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/തേനിച്ചയുടെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
തേനിച്ചയുടെ സങ്കടം

പട്ടണത്തിലെ ഒരു മരത്തിലെ തേനീച്ചക്കൂട്ടിൽ കുറെ തേനിച്ചകളുണ്ടായിരുന്നു. അവർ എന്നും പുറത്തേക്ക് തേൻ നുകരാൻ പോകുമായിരുന്നു. ഒരു ദിവസം പോകാൻ തയ്യാറാകുമ്പോൾ ഒരു പരിചയമില്ലാത്ത തേനീച്ച മാറി നിന്നു കരയുന്നത് അമ്മതേനീച്ച കണ്ടു. അമ്മ തേനീച്ച അത് അവളോട് ചോദിച്ചു : നീ എന്തിനാ കരയുന്നത് ? തേനീച്ച അവരോട് അവളുടെ കുടുംബത്തെ കുറിച്ചു പറഞ്ഞു : ഞാൻ അടുത്തുള്ള കാട്ടിലെ തേനീച്ചകുട്ടിയാണ്. ഞങ്ങളുടെ വീട്ടിൽ അമ്മ, അച്ഛൻ, അനിയത്തി, പിന്നെ ഞാനും മാത്രമാണ്. അമ്മ എന്നും എന്നെയും അനിയത്തിയെയും കൂട്ടി പുറത്തേക്ക് പോകും.അച്ഛനും ഇടക്ക് കൂടെ വരും.ഞങ്ങളുടെ കാട്ടിലെ കൂട് വളരെ നല്ലതായിരുന്നു. അവിടെ ഞങ്ങൾക്ക് കുറെ കുട്ടുകാർ ഉണ്ട്. കുറെ കാലത്തിനു ശേഷം ഒരു ദിവസം ഞങ്ങൾ കളിക്കുമ്പോൾ കുറച്ച് അകലെ കുറെ മനുഷ്യകുട്ടികളെ കണ്ടു. അവർ ഞങ്ങളുടെ കാട് കാണാൻ വന്നതായിരുന്നു. അവർ കളിക്കുകയായിരുന്നു.അതിലെ ഒരു വികൃതി കുട്ടി ഞങ്ങളുടെ കൂടിനു നേരെകല്ലെറിഞ്ഞു. ഞങ്ങൾ പെട്ടന്ന് പറന്നു. അമ്മ, അച്ഛൻ, അനിയത്തിയെയും അതിനു ശേഷം കാണാനില്ല . വികൃതി കുട്ടികൾ വന്ന പട്ടത്തിന്റെ ഭാഗത്തേക്കാ അവർ പറന്നത്. ഞാൻ കുറെ ദിവസം തപ്പി നടന്നു. അവരെ ഇതുവരെ കണ്ടില്ല.പണ്ട് തേൻ നുകരാനാനൊക്കെ പട്ടത്തിത്തിലെ വീടുകളിൽ പോകാറുണ്ട്. എന്നാൽ അന്നത്തെ പോലെയല്ല അവിടെ ! ഇങ്ങനെ പറയുമ്പോൾ അവളുടെ കണ്ണുകൾ അത്ഭുതവും ഭയവും കാണാമായിരുന്നു. "അവിടെ ആരെയും പുറത്തു കാണുന്നില്ല , വാഹനങ്ങൾ റോഡുകളിലില്ല. കടകൾ തുറക്കാതെ കുറെ നാളായതുപോലെ .. എന്തോ സംഭവിച്ചിട്ടുണ്ട് !എനിക്ക് ഭയമാകുന്നു. എന്റെ കുടുംബത്തെ എങ്ങനെ കണ്ടെത്തും?" അവൾ പൊട്ടി കരഞ്ഞു.

അവളുടെ കരച്ചിൽ കാണാൻ വയ്യാതെ അവളെ സമാധാനിപിക്കാൻ വേണ്ടി അമ്മ തേനീച്ച പറഞ്ഞു :നമുക്ക് നിന്റെ കുടുംബത്തെ കണ്ടുപിടിക്കാം. ഈ ലോക്ക് ഡൗൺ ഒന്നു കഴിഞ്ഞോട്ടെ.. പരിചിതമല്ലാത്ത വാക്ക് കേട്ടപ്പോൾ അവൾ തലയുയർത്തി നോക്കി.


ഹന ഫാത്തിമ
6 എ ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ