ജി.എച്ച്.എസ്. പെരകമണ്ണ/History

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

1924-ൽ പുത്തൻവീട്ടിൽ മുഹമ്മദ് ഹാജിയാണ് ഒതായിയിൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചത്. 1927ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.ഒതായി ചാത്തല്ലൂർ പ്രദേശത്തെ പ്രാ‍ഥമികു വിദ്യാഭ്യാസപുരോഗതി ആയിരുന്നു ലക്ഷ്യം,1937-ൽ പി.വി.ആ മിക്കുട്ടി മെമ്മോറിയൽ ഹാൾ സ്കൂളിനായി സ്ഥാപിച്ചു.മുഹമ്മദ് ഹാജിയുടെ മകൻ പി.വി ഉമ്മർ കുട്ടിയാണ് ആദ്യ പഠിതാവ്. പിന്നീട് പി.വി.ഉമ്മർ കുട്ടി ഹാജി തന്നെ സ്കൂളിന് വേണ്ടി കൊടിഞ്ചിറയിൽ ഒന്നര ഏക്കർ സ്ഥലം സൗജന്യമായി നൽകി. പിന്നീടാണ് പല ഘട്ടങ്ങളിലായി ഇവിടെ കെട്ടിടങ്ങൾ ഉണ്ടാക്കിയത് .2007-ൽ സ്ക്കൂൾ മുഴുവനും ഒരേ കോമ്പൗണ്ടിലേക്ക് മാറ്റി. ഇത്രയും കാലം മദ്രസ്സ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.2013-ൽ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹൈസ്കുൾ നിലവിൽ വന്നു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.അതോടെ ഹൈസ്ക്കൂൾ മദ്രസ്സ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. പിന്നീട് 2017 ൽ എം എൽ എ ഫണ്ട് വഴിയും 2018ൽ ആർ എം എസ്സ് എ , ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്ത സംരഭത്തിലൂടെയും പുതിയ കെട്ടിടങ്ങൾ നിർമിക്കപ്പെട്ടപ്പോൾ ഹൈസ്ക്കൂൾ മുകളിലേക്ക് മാറ്റി.ഇപ്പോൾ ഹൈസ്ക്കൂൾ പൂർണമായും ഇവിടെയാണ് പ്രവർത്തിക്കുന്നത് .എന്നാൽ എൽ പി വിഭാഗത്തെ കൂടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റേണ്ടതുണ്ട്.ഇന്ന് സാധാരണക്കാരും കർഷകരും ആയ നാട്ടുകാരുടെ ഏക ആശ്രയമാണ് ഈ സർക്കാർ വിദ്യാലയം.ഒട്ടനവധി പ്രഗൽഭരായ വ്യക്തികളെ നാടിന് സംഭാവന നൽകിക്കൊണ്ട് ഈ വിദ്യാലയം പ്രയാണം തുടരുകയാണ്. നാട്ടുകാരുടെ സജീവ സഹകരണം എന്നും ഈ വിദ്യാലയത്തിനുണ്ടായിട്ടുണ്ട്.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പെരകമണ്ണ/History&oldid=1007410" എന്ന താളിൽനിന്ന് ശേഖരിച്ചത്