വിധിക്കപ്പെട്ടവൾ
ചെറു ഗോളമാണ് ഞാൻ
അഗ്നി പോൽ കത്തുന്നു
കനൽ പോലുരുകുന്നു
ജലം പോൽ തണുക്കുന്നു
എല്ലാം സഹിച്ച് ഞാൻ
നിൽക്കയാണെൻ പൊന്നു
മക്കളെ കാത്തിടാൻ
എത്രനാൾ ഞാനിനി ഇങ്ങനെ
അത്ര നാൾ ഇവർ എന്നെ ......
ശിക്ഷിച്ചു ഞാനിവരെ ഒരു
പാട് വട്ടം മാറില്ല ഇവർ
എല്ലാം സഹിച്ചു ഞാൻ
നിൽക്കയാണെൻ പൊന്നു
മക്കളെ കാത്തിടാൻ
എല്ലാം സഹിക്കാനായി
വിധിക്കപ്പെട്ടവൾ ഞാനീ പരിസ്ഥിതി..