നിൻ പച്ചപ്പും ഹരിതാഭയുമിതാ എൻ മിഴികളിൽ നിറഞ്ഞിരിക്കുന്നു.
മേഘങ്ങളിൻ തുള്ളിയായ് നിന്നതാ നിൻ വെളിച്ചം അരികിലേക്കുപകരുന്നു.
ഉണർവിലേക്കായ്
ഉയിര് പരത്തുന്ന എൻ പ്രപഞ്ചമേ..
നിൻ ഭംഗിയിൽ എന്നെ തന്നിലേക്ക് അടുപ്പിക്കയാണോ..
സകലചരാചരങ്ങൾക്കും മഭയം നീയേ...
നദികളായ് കിളികളായ് മലകളായ് ഇതായെൻ പ്രപഞ്ചം
എന്നുമെന്നും നിന്നെ കാണാൻ ഞാനിതാ നമിച്ചു നിൽക്കയായ്
പുഷ്പ ഭംഗി ഇതാ എൻ മിഴികളിൽ നിറഞ്ഞിരിക്കയായ്
നിൻ ഭംഗിക്കു മുന്നിൽ മറ്റെന്തുണ്ട് ഭംഗിയേറി!
ഞാനിതാ നിനക്കു മുന്നിൽ കാത്തു നിൽക്കയായ്