Schoolwiki സംരംഭത്തിൽ നിന്ന്
വിഷസർപ്പം
ചൈന തൻ വുഹാനിലെ മണ്ണിൽ
പിറവിയെടുത്തൊരു കോവിഡ് - 19 വൈറസ്
രോഗത്തിൻ കാരണം അറിയും മുന്നേ -
രോഗികൾ നിറഞ്ഞു ചൈനീസ് നഗരം.
ഒന്നിനുപുറകെ ഒന്നായി
മരണമടഞ്ഞു തുടങ്ങുന്നു
ഭീതി പരത്തിയ വൈറസ് ഇന്നി -
കാളിയ നർത്തനമാടുന്നു.
ലോകത്തെല്ലാ രാജ്യത്തും പടർന്നു
പിടിച്ചൊരു വൈറസ്,
എവിടെയാണെന്നറിയില്ല, എങ്ങട്ടാണെന്നറിയില്ല.....
അതിജീവിക്കാം നമ്മൾക്കായി
ഒറ്റക്കെട്ടായി നിന്നിടാം ".
വൻകിട രാജ്യം പതറുമ്പോഴും,
നമ്മുടെ ഇന്ത്യ പതറാതെ
'Break the chain'തുടങ്ങി നമ്മൾ
'ശുചിത്വപാലന' മേകാനായി.
രണ്ടാം ഘട്ടം ആരംഭിച്ചു -
'Lock down india 'നാമത്തിൽ
വിജയം കണ്ടു പിന്നിടും
വീട്ടിൽ തന്നെ ഇരിക്കാനായി പിന്നിടുള്ളൊരു ആഹ്വാനം.
രാജ്യത്തിൻ സ്ഥിതി മാറ്റാനായി,
കോവിഡനെ തുരതനായി,
മാസ്ക് ധരിക്കാം നമ്മൾക്കായി,
സോയ്പ്പിന് ലായനി കൈകളിൽ മുക്കി
തുടരെ തുടരെ കഴുകിടാം.
വന്ദനമേകാം നമ്മെ കാക്കും -
നീതി, നിയമ പാലകരോടും,
രാവും പകലും കാണാത്ത -
ആതുരസേവന പ്രവർത്തകരോടും,
പ്രാർത്ഥിച്ചിടാം അവർക്കൊപ്പം
കൈകൾ കൂപ്പി നിന്നിടാം.
മർത്യമനസ്സേ, നിന്നുടെ ഉള്ളിലെ -
വിഷസർപ്പത്തെ കൊല്ലാനായി
കേവലമൊരു വൈറസ് തരി പോൽ
നിന്നുടെ ചലനം നിർത്തിടും.
പക്ഷി മൃഗാദികൾ, സസ്സ്യലതാദികൾ
വൃക്ഷ തണലായി എകിടാം
കാറ്റിൻ കൈകൾ നമ്മെ തഴുകി
താനെ കൊറോണ നശിച്ചിടും.
$
|