ഭാരതത്തിൻസുരക്ഷയ്ക്കായി
നമുക്കുവേണം പ്രയ്ത്നം
അല്ല, ധീരതയാർന്ന പ്രയ്ത്നം
സേവനമായ മർത്യശുചിത്ത്വംകൊണ്ടേ
പാവനമായിതീരു നമ്മുടെ ദേശം.
നരജാതിക്കൊരു ഭീഷണിയാകും
ഖര മാലിന്യകൂമ്പാരങ്ങൾ
വേണ്ട വിധത്തിൽ സംസ്കരിക്കാം
ശുചിത്വഭാരതത്തിനായി..
നല്ല നാളേക്കായി............
വീടും തൊടിയും ശുചിയാക്കാം......
നാടും നഗരവും ശുചിയാക്കാം....
നരജാതി തൻ ഭീഷണി ഇല്ലാതാക്കാൻ...
കുടിവെള്ളത്തെ സംരക്ഷിക്കാൻ....
ജലസ്രോതസുകൾ ശുചിയാക്കാം...
മർത്യന്റെ ചേതനയ്ക്കുവേണം
ആയുസ്സ് ശോഭനമാക്കും ശുദ്ധവായു.....
ചേതനയോടെ കാക്കാം ഭാരതാംബയെ
ചേതനയുള്ളത്ര കാലവും നമ്മൾ.....
ഭാരതത്തിൻ ചേതനയറ്റാതെ നോക്കാൻ മർത്യാ നമുക്കൊരുമിക്കാം .....
മനുഷ്യായുസ്സിന് ഭീഷണിയാകും
രോഗത്തെ നമുക്കകറ്റീടാം
ശുചിയാക്കാം നമുക്കീ പുണ്ണ്യഭാരതത്തെ
നമുക്ക് വേണ്ടി.........
നല്ല നാളേയ്ക്ക് വേണ്ടി.....
$