ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/അക്ഷരവൃക്ഷം/ പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം



തീവ്രമാരക രോഗത്തിൻ്റെ (പധാന കാരണം ശുചിത്വമില്ലായ്മയാണ്. കോവിഡ്-19 അഥവാ കോറോണ വൈറസ് എന്ന രോഗത്തിൻ്റെയും ചെറിയ കാരണം ഇതൊക്കൊയാകാം. അ(തയ്ക്കും പരിസ്ഥിതി മലിനീകരണമാണ് മനുഷ്യൻ നടത്തുന്നത് .എല്ലാവരും ഇപ്പോൾ ഭൂമിയെ പ്ലാസ്റ്റിക് കൊണ്ട് അലങ്കരിക്കുന്നതല്ലേ. പരിസ്ഥിതി മലിനീകരണം ചെയ്യുന്നതിലൂടെ അവർ തൻ്റെ ജീവനെപ്പറ്റി ചിന്തിക്കുക പോലും ചെയ്യുന്നില്ല. പ്ലാസ്റ്റിക്കുകൾ റോഡിനരികിലോ , വനപ്രദേശങ്ങളിലോ തളളുന്നു. ഇതുമൂലം മരങ്ങൾക്കും ഒപ്പം വന്യ ജീവികൾക്കും ആപത്താകുന്നു. പരിസ്ഥിതിശുചിത്വം വേണമെങ്കിൽ ആദ്യം വേണ്ടത് വ്യക്തിശുചിത്വമാണ്. സ്വയം വൃത്തിയായി പാലിക്കുന്നതാണ് വ്യക്തിശുചിത്വം.

മഴക്കാലത്താണ് പരിസരശുചിത്വം ഏറെ വേണ്ടത്. കൊതുക് മുട്ടയിടുന്ന സാഹചര്യം ആയതിനാൽ തന്നെ രോഗങ്ങൾ ഏറെയുണ്ടാകുന്നതും മഴക്കാലത്താണ്. പരിസര മലിനീകരണത്തിൻ്റെ പ്രധാനകാരണമാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറച്ച് കുറച്ചാൽ തന്നെ പരിസര ശുചിത്വം ഭാഗികമായി പൂർത്തിയായി. പരിസരശുചിത്വം ഉണ്ടായാൽ തന്നെ രോഗങ്ങളിൽ നിന്ന് ഒരു പരിധി വരെ നമ്മുക്ക് രക്ഷനേടാം.

കോറോണ വൈറസ് വന്ന ഈ സാഹചര്യത്തിൽ നിങ്ങൾ വീട്ടിലിരുന്ന് സുരക്ഷിതരാകൂ.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കു. ഇടയ്ക്കിടയിക്ക് കൈക്കൾ കഴുക്കൂ. സർക്കാരിൻ്റെ നിർദേശം പാലിക്കൂ. ഭയമല്ല വേണ്ടത് ജാഗ്രതയാണ്.


പുണ്യ കെ
8 A ജി.എച്ച്.എസ്. പുല്ലൂർ ഇരിയ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം