ദൈവമെ മാപ്പ്


മനസുകറുത്തില്ലെ മനുഷ്യാ
നീയും അറുത്തില്ലെ മരത്തെ
നോവാൽ നീറുന്നു ഭൂമി
നാമും കരയുന്നു
നമ്മുടെ സന്തോഷം,
അതിനായി പിടഞ്ഞില്ലെ ഭൂമി
ഇന്ന് നിന്റെ മുന്നിൽ
ഭീരുവാം പ്രകൃതി...
അറിയണ്ടെ നീയുമാ സത്യം.
മാതാവതല്ലേയീ ഭൂമി..

നീറുമീ കൊറോണക്കാലം
പഴിക്കുമീ ദൈവങ്ങളെ
തൻ പുത്രിയെ
നോവിച്ചതിനല്ലെയോ
ദൈവം ക്ഷോഭിച്ചത്!!

മറന്നുവോ മനുഷ്യാ
നിൻ കോലാഹലങ്ങൾ?
അതോ നിന്റെ കോലാഹലങ്ങളെന്നും നർമ്മങ്ങളോ?

അന്തരങ്ങളില്ലാതെ ഈ
ലോക്ക് ഡൗൺ പാഠമോ ഇനി
ഔഷധമോ ആവാം നിനക്കിനി....
തൻപുത്രിയുടെ നോവിൽ
ക്ഷോഭിച്ചതല്ലയോ ആ
പിതൃമനം!!!!

തേങ്ങുമീ പ്രവാസലോകം
പച്ചപ്പിനായി കടൽ
താണ്ടിയവരല്ലയോ അവർ!!
തേങ്ങുമീ മാനവഹൃദയത്തിൻ
നോവ് ഇനിയും കാണാതിരിക്കില്ല
ഈ ദിവ്യൻ.
ദൈവമേ മാപ്പ്........

               
                   
 
    
                                      

 

ഫഹ്‍മ ടി കെ
10 എ ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത