ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/നോവൽ കൊറോണ വില്ലൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
നോവൽ കൊറോണ വില്ലൻ കൊറോണ


നിപയെയും പ്രളയത്തെയും തുരത്തിയോടിച്ച നമ്മുടെ ഈ കേരളത്തിലിതാ അടുത്ത ഒരു വില്ലൻ കൂടി, നോവൽ കൊറോണ വൈറസ്. ഇന്ന് നമ്മുടെ സമൂഹത്തിന് ഭീഷണിയായിരിക്കുന്നത് ഈ വൈറസാണ്. നമ്മുടെ സമൂഹത്തിൽ ഈ വൈറസിന്റെ വ്യാപനം തടയാനും ഇതിനെ നശിപ്പിക്കാനും വേണ്ടി നമ്മുടെ രാജ്യം മുഴുവൻ ഇന്ന് ലോക്ക് ഡൌണി ലാണ്. അതുകൊണ്ട്തന്നെ ഈ വൈറസിനെ നശിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച ഈ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു.നിലവിൽ ഇരുപത്തിരണ്ടു ലക്ഷത്തിലധികം വ്യാപിച്ച രോഗം ജീവനെടുത്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ശരീരസ്രവങ്ങളിൽ നിന്ന് പടരുന്ന ഈ രോഗം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റൊരാളുടെ ശരീരത്തിലേക്ക് പകരും.അതുപോലെത്തന്നെ വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്ശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരും.വ്യക്തിശുചിത്വമാണ്കൊറോണപടരുന്നത് ഒരുപരിധിവരെ തടയാനുള്ള മാർഗം.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക , കൈകകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ thodunna ശീലം ഒഴിവാക്കുക, പനി , ജലദോഷം ഉള്ളവരോട് അടുത്ത് ഇടപഴകാതിരിക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, യാത്രകൾ കുറയ്ക്കുക തുടങ്ങിയവയാണ് ഈ മഹാവിപത്തിനെ നമ്മുടെ ലോകത്തുനിന്നും നശിപ്പിക്കാൻ സഹായിക്കുന്നവ. സ്വന്തം കുടുംബങ്ങളുടെയും ചുറ്റുപാടുള്ളവരുടെയും സുരക്ഷയ്ക്കായി ഈ സമയം പൊതുസ്ഥലങ്ങളിൽ പോകാതെയും മറ്റുള്ളവരോട് അടുത്ത് ഇടപഴകാതെയും നമുക്ക് കഴിയാം. നമുക്ക് ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിക്കെതിരെ പോരാടാം.

അശ്വതി കെ വി
7 ബി ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം