ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം


പതിവില്ലാത്ത ശബ്ദം കേട്ടെണീറ്റു
ജനലായിൽ രണ്ടു പല്ലികൾ
മുറ്റത്തപ്പോൾ കോഴിയും കുഞ്ഞും
അണ്ണാനും ചകോരവും പിന്നെ കാക്കയും
ഇന്നലത്തെ ഭക്ഷണം രുചിക്കുന്നു
അവയ്ക്കും ഇഷ്ട്ടമായി വിറകടുപ്പിന്റെ മേൽനോട്ടം
എണ്ണയും പുരട്ടി അച്ഛന്റെ കൈയ്യും പിടിച്ചു നടന്നു ഞാൻ
ഇത്രയും അഴകുണ്ടായിരുന്നോ
ഈ പറമ്പിനും പുഴയ്ക്കും
സോപ്പ് തേച്ചു പുഴ തന്നെ കഴുകി
എന്നിട്ട് പറഞ്ഞു പതിവില്ലാത്തതല്ലേ അധികം നിൽക്കൂ
വയലിലൂടെ തിരിച്ചപ്പോൾ അവിടുന്ന് കിട്ടി ഒരു സമ്മാനം
"ഒരു പിടി വിത്ത് "
കുഴി എടുത്തപ്പോൾ മറുപടി വന്നു
ഇവിടെ പറ്റില്ല പറ്റില്ല ഞങ്ങളുണ്ട് ഇവിടെ
എടുത്തെറിഞ്ഞാലും പോകില്ല ഞങ്ങൾ അവിടുന്ന്
എല്ലാം എടുത്ത് ഒന്നിച്ചു സൂക്ഷിച്ചു
കിട്ടിയ സമ്മാനം മണ്ണിൽ തന്നെ നൽകി
കുറച്ചു കഴിഞ്ഞു മണ്ണ് തിരിച്ചു നൽകി
അടുക്കള നിറയുന്ന സമ്മാനം
അയല്പക്കത്തു കൂടി നൽകാൻ
ഓടിയപ്പോൾ കണ്ടു ഒരാളും മരുന്ന് കുപ്പികളും
അടുത്ത്ചെന്ന് മണ്ണ് തന്ന സമ്മാനം കൈനിറയെ നൽകി
മരുന്ന് വേണ്ട ഇനി ആവോളം ഭക്ഷിക്കൂ
തിരിഞ്ഞു നോക്കിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം
നീ ഗ്രഹിക്കേണ്ടതാണെങ്കിലും അതിഥി
            നിനക്ക് നന്ദി
 
    
                                      

 

യദു കൃഷ്ണ ഇ വി
6 എ ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത