ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/കൊറോണാക്കാലത്തെരോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാക്കാലത്തെ രോഗപ്രതിരോധം


കൊറോണ എന്ന മഹാമാരി ലോകത്തെ ഒന്നടങ്കം പിടിച്ച് കുലുക്കുകയാണ്.ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് ഇത് വൈറസ് ആദ്യമായി കണ്ടെത്തിയത്.ചൈനയ്ക്കു പുറമെ ഇന്ന് ഒട്ടനവധി രാജ്യങ്ങളിൽ വൈറസ് വ്യാപിച്ചു കിടക്കുകയാണ്.അങ്ങനെയുള്ള രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയും മാറിക്കഴിഞ്ഞിരിക്കുന്നു.ഇന്ത്യയിൽ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലെ തൃശ്ശൂരിൽ ആണ്.കൊറോണ വൈറസ് എന്ന രോഗത്തിന്റെ മറ്റൊരു പേരാണ് കോവിഡ് 19. കൊറോണ സമ്പർക്കത്തിലൂടെ പകരുന്നതിനാൽ ഇതിന്റെ വ്യാപനം തടയുക എന്നത് വളരെ ബുദ്ധിമുട്ട് നേരിടുന്ന ഒരു കാര്യമാണ്.ഇന്ത്യയിൽ ഇതിന്റെ വ്യാപനം തടയുന്നതിനായി ഒട്ടേറെ പ്രതിരോധപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.പ്രധാനമന്ത്രി മാർച്ച് 22ന് ജനതാകർഫ്യൂ പ്രഖ്യാപിച്ചു.രോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ കേന്ദ്രം മാർച്ച് 25ന് തന്നെ സമ്പൂർണ്ണ ലോക്ഡൗണും കൊണ്ടുവന്നു.കേന്ദ്രസർക്കാർ വീഡിയോ കോൺഫറൻസിലൂടെ ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ വിലയിരുത്തി.20000കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ രോഗികളുടെ എണ്ണം കുറവാണ്.നമ്മുടെ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ തന്നെയാണ് ഇതിനൊക്കെ കാരണം. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിത്തന്നെയാണ് സംസ്ഥാന സർക്കാരും പ്രവർത്തിച്ചുവരുന്നത്.പ്രധാനമന്ത്രി ജനതാകർഫ്യൂ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ കേരളത്തിൽ പ്രതിരോധപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു.കൊറോണ വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പ് 'Break the chain' എന്ന ക്യാമ്പയിൻ നടപ്പിലാക്കി.അതിന്റെ ഭാഗമായി നിരവധി പ്രതിരോധപ്രവർത്തനങ്ങൾ കേരളത്തിൽ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ തൂവാലയോ ടിഷ്യൂവോ ഉപയോഗിച്ച് മറയ്ക്കുക,കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക തുടങ്ങിയ നടപടികൾ ഇതിന്റെ ഭാഗമായി ഉണ്ടായതാണ്.ആ ഒരു ഘട്ടത്തിൽ വച്ചാണ് കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടവും ഒഴിവാക്കിയതിലൂടെ ഒരു പരിധിവരെ രോഗത്തെ തടയാനായി സാധിച്ചു.രാജ്യം ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു ഒരു ദിവസം മുൻപ് തന്നെ കേന്ദ്രനിർദേശപ്രകാരം കേരളത്തിൽ ലോക്ഡൗൺ ആരംഭിക്കുകയാണ് ഉണ്ടായത്.ലോക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ കർശന നിയന്ത്രണമാണ് കേരളത്തിൽ ഉണ്ടായിരുന്നത്.അവശ്യസർവീസുകൾ മാത്രമാണ് അനുവദിച്ചിരുന്നത്.അതോടെ നിരത്തിലിറങ്ങുന്നവരുടെ എണ്ണം കുറയുകയും 'വീട്ടിലിരിക്കൂ ,സുരക്ഷിതരാകൂ എന്ന മുദ്രാവാക്യം പ്രശസ്തമാവുകയും ചെയ്തു. കേരളത്തിൽ ഒരു ദിവസത്തെ രോഗികളുടെ എണ്ണത്തേക്കാൾ കൂടുതൽ ആവുകയാണ് രോഗമുക്തരുടെ എണ്ണം.രോഗമുക്തിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ് നമ്മുടെ കേരളം.'ഭയമല്ല, ജാഗ്രതയാണ്' എന്ന് കേരളം എല്ലാവർക്കും കാട്ടിക്കൊടുത്തു.മികച്ച പ്രതിരോധ പ്രവർത്തനത്തിലൂടെ കൊറോണ എന്ന മഹാമാരിയിൽനിന്നും കരകയറുകയാണ് നമ്മുടെ കേരളം.മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ജനങ്ങളുടെയും കൂട്ടായ പ്രവർത്തനമാണ് കേരളത്തിന്റെ വിജയത്തിന് അടിസ്ഥാനം.ഭക്ഷണം കിട്ടാത്തവർക്കായി സർക്കാർ സമൂഹ അടുക്കളകളുടെ പ്രവർത്തനം ആരംഭിച്ചു.അതിഥിത്തൊഴിലാളികൾക്കായിഭക്ഷണവും താമസസ്ഥലവും ഒരുക്കി.മൃഗാധികൾക്കായി സന്നദ്ധപ്രവർത്തകർ ഭക്ഷണം ഒരുക്കിക്കൊടുത്തു.കേരളത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്.ഇതിനൊക്കെ ഇടയിൽ മുഖ്യമന്ത്രി ചികിത്സ കിട്ടാതെ മരിക്കുന്നവർക്കായി തുണയായി.നിരന്തരം കത്തയച്ചു കർണാടക അതിർത്തി പ്രശ്നം പരിഹരിച്ചു.'കേരളത്തെ കണ്ടു പഠിക്ക്' എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. അവശ്യസാധനങ്ങൾ ഇല്ലാതെ വന്നപ്പോൾ സൗജന്യറേഷനും അതിനുപുറമേ ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു തുടങ്ങി.2 മാസത്തെയും 5 മാസത്തെയും പെൻഷൻ ചേർത്ത് 7 മാസത്തെ പെൻഷൻ വിഷുവിന് മുമ്പായി വിതരണം ചെയ്തു.കൊറോണ സാമ്പത്തിക പ്രതിസന്ധി നേരിടാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും ആരംഭിച്ചു.കൊറോണ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ ജനങ്ങളുടെ ആവശ്യങ്ങളും കണ്ടറിഞ്ഞ് പ്രവർത്തിക്കുകയാണ് നമ്മുടെ കേരളാസർക്കാർ. രണ്ടു തവണ പ്രളയവും,നിപയും വന്നിട്ടും അതിനെയൊക്കെ പ്രതിരോധിച്ച് കീഴ്പ്പെടുത്തിയതാണ് കേരളം.കൊറോണയെയും അതുപോലെതന്നെ കേരളത്തിൽ നിന്നും തുടച്ചു നീക്കും.എല്ലാം കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന സർക്കാരും സ്നേഹവും കരുതലും കൊണ്ട് രോഗത്തെ തടഞ്ഞുനിർത്തുന്ന ആരോഗ്യപ്രവർത്തകരുമുണ്ടെങ്കിൽ പിന്നെന്ത് വേണം.കൊറോണയെയും നമുക്ക് ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാം.........

ദേവിക.കെ
9 എ ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം