ഇന്നെന്റെ കൂടെ എന്നച്ഛനുണ്ട്
അമ്മയുണ്ട്, അനിയനുണ്ട്
അവർക്കിന്നു ഞങ്ങളെ മടിയിലിരുത്താൻ നേരമുണ്ട്
കഥ പറയാൻ പാട്ടു പാടാൻ സന്തോഷിക്കാൻ നേരമുണ്ട്
എന്റെ കൂട്ടുകാരെ, ഗുരുക്കന്മാരെ കാണാൻ വെമ്പുന്നു എങ്കിലും
ഞാൻ ആസ്വദിക്കന്നു ഈ ദുരന്തകാലവും ആശങ്കയില്ലാതെ
നാട്ടിൽ പടരുന്ന മഹാമാരി മാറട്ടെ, അത് പടരാതിരിക്കട്ടെ
ഈ നേരവും കടന്നു പോകും പ്രത്യാശിക്കാം നമുക്ക്
ബാക്കി വെച്ചതെല്ലാം തുടരാനുള്ള ഒരു നല്ല നാളേക്കായ്.