ജി.എച്ച്.എസ്. പട്ടഞ്ചേരി/മറ്റ്ക്ലബ്ബുകൾ/2023-24
ഹിന്ദി ക്ലബ്

ഹിന്ദി ദിനം.



ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാ വർഷവും സെപ്തംബർ 14 ഹിന്ദി ദിനമായി ആചരിച്ചു വരുന്നു. അതിനോടനുബന്ധിച്ച് സെപ്തംബർ 14 മുതൽ 28 വരെ ഹിന്ദി വാരാഘോഷമായും ആചരിച്ചു വരുന്നു. അതിന്റെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ രചന, വായനാ മത്സരം, കൈയ്യെഴുത്ത് മത്സരം, ആശംസാകാർഡ് നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. 28-9-23 ന് പ്രധാനാദ്യാപിക ജ്യോതി ടീച്ചർ സുരീലി ഹിന്ദിയുടെ ഉദ്ഘാടനം നടത്തി. ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ, പുസ്തക പ്രദർശനവും നടത്തി.
വിശ്വഹിന്ദി ദിനം







ഈ വർഷത്തെ വിശ്വഹിന്ദി ദിനം 10-01-2023 ന് സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ ഹിന്ദി ക്ലബായ സുരീലി സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിശ്വ ഹിന്ദി ദിനാചരണം പ്രധാനാധ്യാപിക ശ്രീമതി ജ്യോതി അവർകളുടെ അധ്യക്ഷതയിൽ പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ് അവർകൾ ഉദ്ഘാടനം ചെയ്തു. SMC ചെയർമാൻ ശ്രീ അബ്ദുൾ ഗഫൂർ.A, PTA വൈസ് പ്രസിഡന്റ് ശ്രീ ഷമീർ.A , അധ്യാപകരായ ശ്രീമതി സുധ.T.S , ഹഫ്സത്ത്.A.K , നസാര പർവീൺ.A, ശ്രീജ കുമാരി.A, വിഷ്ണുദാസ്.C എന്നിവർ ആശംസകൾ അറിയിചച്ചു. ചടങ്ങിൽ കുട്ടികൾ തയ്യാറാക്കിയ "കലിയാം" എന്ന പതിപ്പിന്റെ പ്രകാശനം പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ശ്രീമതി ഷൈലജ പ്രദീപിന് നൽകി നിർവ്വഹിച്ചു. വിദ്യാർത്ഥികൾ ഹിന്ദിയിൽ പ്രസംഗം, സംഘഗാനം, കവിത ആലാപനം എന്നീ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പോസ്റ്റർ രചന മത്സരവും പ്രദർശനവും നടന്നു.