ജി.എച്ച്.എസ്. നീലാഞ്ചേരി/അക്ഷരവൃക്ഷം/ഭയമല്ല ജാഗ്രതയാണാവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല ജാഗ്രതയാണാവശ്യം

തനിക്ക് നേരെ വന്ന ഏതൊരു പ്രതിസന്ധിയെയും അനായാസം തരണം ചെയ്ത് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് 19. വൃദ്ധനെന്നോ പിറന്നുവീണ കുഞ്ഞെന്നോ നോക്കാതെ നിഷ്കരുണം ഏതൊരാളിലും പൂണ്ട് വിളയാടുതയാണ്.മനുഷ്യന്റെ കണ്ണിൽ ഭയമുളവാക്കാൻ അതിന് കഴിഞ്ഞു.

നിമിഷനേരം കൊണ്ട് ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരത്തിലേക്ക് നുഴഞ്ഞു കയറാൻ കഴിവുള്ള ഈ വ്യാധിക്ക് മതമോ ഭാഷയോ സംസ്കാരമോ ഒന്നും പ്രശ്നമല്ല. ഒരേസമയം ഹിന്ദുവിലും ക്രിസ്ത്യാനിയിലും മുസൽമാനിലും അത് തൻറെ വേട്ട നടത്തുന്നു. അമേരിക്കക്കാരനും ഇന്ത്യാക്കാരനും ഒരുപോലെ ഭയപ്പെടുന്നു. ലോകം ഉള്ളിടത്തോളം കാലം ഓർക്കാൻ ആഗ്രഹിക്കാത്ത കറുത്ത ദിനങ്ങളിലൂടെ ആണ് നാമിപ്പോൾ കടന്നുപോകുന്നത് എന്തെിൽ നിന്നും ഉണ്ടായി എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ലോകം നിശബ്ദമാണ്. ലോകത്തിൽ അങ്ങോളമിങ്ങോളമുള്ള രണ്ടു ലക്ഷത്തിൽ പരം ആളുകളുടെ ജീവനെടുത്ത രാക്ഷസൻ വൈറസ് ഇന്നും ഒരു മനുഷ്യ ശരീരം തേടി നടപ്പാണ്. സാങ്കേതികപരമായി ഒട്ടനവധി മുന്നിലായ ലോകം, കണ്ണിൽ പോലും തടയാത്ത ഈ വൈറസിനെ ഭയപ്പെട്ടാണ് ഓരോ നിമിഷവും ജീവിക്കുന്നത് .

എന്നാൽ ഇവിടെ വേണ്ടത് ഭയമല്ല അതിജീവിനത്തിനുള്ള ആത്മവിശ്വാസവും കരുതലുമാണ് .തോറ്റ് തരില്ല എന്ന് ഉറച്ചതീരുമാനമാണ് . ലോകത്താകമാനം ജനങ്ങൾക്ക് വേണ്ടി ആരോഗ്യപ്രവർത്തകരും ശുചീകരണ തൊഴിലാളികളും പോലീസുകാരും രാവും പകലുമില്ലാതെ അധ്വാനിക്കുന്നു. ആദ്യം അവർക്ക് നിൽക്കണം ഒരു കൂപ്പുകൈ. അതിനുശേഷം എതിർത്തു തോൽപ്പിക്കണം ഈ വിപത്തിനെ. എന്നാണിതിന് ഒരു മോചനം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ കാത്തിരിക്കു. ശ്രദ്ധയോടെ വിമുക്തമായ ഒരു നല്ല നാളേക്കായി.

അഖിൽ കൃഷ്ണ കെ
10 ജി എച്ച് എസ് നീലാഞ്ചേരി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം