വയറെ ശരണം പാടി നടക്കും
തീറ്റ കൊതിയൻ കുഞ്ഞവറ
കണ്ണിൽ കണ്ടതു തിന്നു നടക്കും
കൈയ്യും വായും കഴുകാതെ
രോഗാണുക്കൾ പയ്യെ പയ്യെ
കുഞ്ഞവറാനേ പിടികൂടും
പല്ലിലുണ്ടു വേദന വയറിനു വേദന
വേദന വേദന സർവ്വത്ര
ഒന്നും തിന്നാൻ കഴിയാതൊടുവിൽ
നിലവിളിയായി പാവത്താൻ......
ശുചിയായിട്ടു നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടും.........