ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. തലച്ചിറ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം -2026 ജൂൺ1

ഇത്തിരി കുറുമ്പും, വാശിയുമായി എത്തിയ പ്രീ പ്രൈമറിക്കാരും, പുതിയ സ്‌കൂളിലേക്ക് ഒട്ടൊരു അങ്കലാപ്പോടുകൂടി എത്തിയ LP, UP HS ലെ നവാഗതരേയും തലച്ചിറ ഗവഃ ഹൈസ്കൂൾ ഒന്നായി ഒരുമയോടെ സ്‌നേഹത്തിൻ്റെ ബലൂണുകൾ നൽകി, കരുതലിൻ്റെ തൊപ്പി നൽകി നിറഞ്ഞ മനസ്സോടെ ആദ്യ ദിനത്തിലേക്ക് സ്വീകരിച്ചു. ശേഷം വേദിയിൽ പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം ബഹു.ജില്ലാ ഡിവിഷൻ മെമ്പർ ശ്രീമതി. സൂസൻ തങ്കച്ചൻ നിർവഹിച്ചു. ചടങ്ങിൽ ശ്രീമതി കലാ ദേവി (വെട്ടിക്കവല ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ് ) ശ്രീമതി നസീമ ബീവി ( വാർഡ് മെമ്പർ ) ശ്രീ. A . R നിസാമുദീൻ ( PTA പ്രസിഡൻ്റ് ) ശ്രീ. അഭിലാഷ് തലച്ചിറ (SMC ചെയർമാൻ ) ശ്രീമതി. രമ്യ (MPTA പ്രസിഡൻ്റ്) എന്നിവർ ആശംസകൾ അറിയിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സുനിൽകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് കൗൺസിൽ പ്രതിനിധികളായി ശ്രീ . ജോസ് . S , ശ്രീ. അനൂപ് ജി എന്നിവർ സംസാരിച്ചു. SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.

പ്രവേശനോത്സവം -2026 ജൂൺ1
പ്രവേശനോത്സവം -2026 ജൂൺ1
പ്രവേശനോത്സവം -2026 ജൂൺ1
പ്രവേശനോത്സവം -2026 ജൂൺ1
പ്രവേശനോത്സവം -2026 ജൂൺ1
പ്രവേശനോത്സവം -2026 ജൂൺ1








പരിസ്ഥിതി ദിനാഘോഷം (05/06/02026)

സ്കൂളിൽ ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീമതി നസീമാബീവി 'അമ്മയ്ക്ക് ഒരു മരം പദ്ധതി ' മരം നട്ട് ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ശ്രീ. അഭിലാഷ് തലച്ചിറ പങ്കെടുത്തു. കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ, പോസ്‌റ്റർ രചന ,പരിസര നിരീക്ഷണം എന്നിവ നടത്തി. ക്ലബ്ബ് കൺവീനർ ശ്രീമതി സജിത പി തങ്കച്ചൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Environmental day
Environmental day
Environmental day
Environmental day