ജി.എച്ച്.എസ്. തലച്ചിറ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം
തലച്ചിറ ഗവ: ഹൈസ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 തിങ്കളാഴ്ച രാവിലെ ബഹു:ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. തലച്ചിറ അസീസ് ഉദ്ഘാടനം ചെയ്തു. ബഹു:പിടിഎ പ്രസിഡണ്ട് ശ്രീ എ. ആർ. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സുനിൽകുമാർ.എസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ .കെ എം റെജി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ.എസ്. ഷാനവാസ്ഖാൻ , ശ്രീ. സുരേന്ദ്രൻ .പി ,എസ് എം സി ചെയർമാൻ ശ്രീ. അഭിലാഷ്, MPTAപ്രസിഡൻറ് ശ്രീമതി രമ്യ, സീനിയർ അസിസ്റ്റൻറ് ശ്രീ ജോസ് .എസ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ.അനൂപ് ജി നന്ദി രേഖപ്പെടുത്തി.

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്
തലച്ചിറ ഗവ: ഹൈസ്കൂളിൽ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് 05.06.2025 ന് സംഘടിപ്പിച്ചു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീമതി. ലയ, സിവിൽ പോലീസ് ഓഫീസർ ശ്രീ. ശ്യാം എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

വായനാദിനാചരണവും പി. എൻ. പണിക്കർ അനുസ്മരണവും
9/06/2025ന് സ്കൂളിൽ വായനാദിനാചരണവും പി. എൻ. പണിക്കർ അനുസ്മരണവും, പ്രശസ്ത നാടക ചലച്ചിത്ര പ്രവർത്തകനും ഗാനരചയിതാവുമായ ശ്രീ. ഹ്യൂമൻ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ. എ. ആർ നിസാമുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. സുനിൽകുമാർ.എസ് സ്വാഗതം ആശംസിച്ചു. എസ് .എം.സി ചെയർമാൻ ശ്രീ. അഭിലാഷ്.എസ് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. അനൂപ്. ജി നന്ദി അറിയിച്ചു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
വെട്ടിക്കവല ഗ്രാമപഞ്ചായത്തും ഗവ:ഹൈസ്കൂൾ തലച്ചിറയും സംയുക്തമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സംഘടിപ്പിച്ചു. ബഹു: വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. തലച്ചിറ അസീസ് ഉദ്ഘാടനം ചെയ്തു. ബഹു: വെട്ടിക്കവല ഗ്രാമപഞ്ചായത്തംഗം ശ്രീ. എസ്. ഷാനവാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.എസ് . സുനിൽകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി.
