ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/അമ്മയാം പെൺകിളി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയാം പെൺകിളി

അമ്മയാം പെൺകിളി പാറിനടക്കുന്നു.
വയലില്ല... പുഴയില്ല... പ്രാണിയില്ല....
മക്കളാം കുഞ്ഞുങ്ങൾ അലറിവിളിക്കുന്നു
ഒരു തുള്ളി വെള്ളമോ ഇല്ലെവിടെയും.

തീറ്റ തേടി പ്പോയ അച്ഛനാം ആൺ കിളി
എവിടെയെന്നാർക്കുമറിയുകില്ല.
ഭക്ഷണമൊന്നും കിട്ടാതെയെത്തിയ
അമ്മക്കിളിയിതാ തേങ്ങിടുന്നു.

അച്ഛനാം ആൺകിളി ഇല്ലാതെയെന്തിന് !
അമ്മയാം പെൺകിളി ഇനിയിവിടെ
കിളികളാം ഞങ്ങൾക്കീഗതിവരുത്തിയ
മനുഷ്യരേ നിങ്ങൾ ക്രൂരരാണോ?

അമ്മയാം പെൺകിളി സ്വന്തംശരീരം
മുള്ളിൽ കുരുക്കി വലിച്ചുകീറി....
മരണവെപ്രാളത്തിൽ അമ്മയാം പെൺകിളി
നേരെപറന്നിതാ കൂട്ടിലേക്ക്.

മക്കളാംകുഞ്ഞുങ്ങൾ അലറി വിളിക്കുന്നു.
വേദനയോടവർ ഏങ്ങലോടെ.....
അമ്മയാം പെൺകിളി മരണവെപ്രാളത്തിൽ
എന്നെ കഴിക്കുവാൻ ചൊല്ലിടുന്നു..

മക്കളാംകുഞ്ഞുങ്ങൾ തീരാ പകയോടെ
പ്രകൃതിയെ ഉറ്റങ്ങ‍ുനോക്കിട‍ുന്നു!
അമ്മയാം പെൺകിളി കണ്ണ‍ുകൾ പൂട്ടി
നിശ്ചലമായി കിടന്നു പോയി.

മക്കളാംകുഞ്ഞുങ്ങൾ വിശപ്പിൻ നോവിൽ
അമ്മയോടൊപ്പം കിടന്നു പോയി.
കൂട്ടമായി പാറേണ്ട കിളികളാം കുഞ്ഞുങ്ങൾ
നിശ്ചലമായി ഇതാ കൂട്ടിൽ കിടക്കുന്നു ......

അതുല്യ . ജി
9 B ഗവൺമെന്റ് ഹൈസ്‍ക‍ൂൾ തലച്ചിറ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത