ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം

June 5 ലോകമാകെ പ്രാധാന്യം അർഹിക്കുന്ന ഒരു ദിനമാണ്.ഈ ദിനമാണ് നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .പരിസ്ഥിതിക്ക് നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട് .ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാ സൃഷ്ടികളും ഉൾകൊള്ളുന്ന ഈ സമൂഹത്തിന്റെ അടിസ്ഥാനം തന്നെ പരിസ്ഥിതിയാണ് .ഇത്രയും വിലയേറിയ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് .ഈ കാലഘട്ടത്തിൽ മനുഷ്യന്റ പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം പരിസ്ഥിതിയെ വളരെ വലിയ തരത്തിൽ ബാധിക്കുന്നുണ്ട് .രാസ പ്രവർത്തന പരീക്ഷണങ്ങളും രാസവസ്തുക്കളുടെ ഉപയോഗവും പരിസ്ഥിതി നശീകരണത്തിന് കാരണമാണ് .പണ്ടുകാലങ്ങളിൽ മനുഷ്യൻ പ്രകൃതിയോട് ഇണങ്ങിയായിരുന്നു ജീവിച്ചിരുന്നത് .അതുകൊണ്ട് തന്നെ പരിസ്ഥിതിയും സംരക്ഷിക്കപ്പെട്ടുന്നു .എന്നാൽ ഇന്ന് കാലഘട്ടത്തിൽ മനുഷ്യന് പ്രകൃതിയോടുള്ള ക്രൂരതകൾ പരിസ്ഥിയുടേയും നാശത്തിന് കാരണമാകുന്നു .പരിസ്ഥിതി നശീകരണം നമ്മുടെ ജീവിതത്തേയും സാരമായി ബാധിക്കും .പ്രധാനമായും പാസ്റ്റിക്കുകളുടെ ഉപയോഗം ആണ് മലിനീകരണത്തിന് കാരണമാകുന്നത് .ആയതിനാൽ പരിസ്ഥിതി മലിനീകരണം നമ്മുടെ ജീവന് തന്നെ ആപത്താണ് .നമ്മൾ ശ്വസിക്കുന്ന ശുദ്ധവായുവിന്റെ ഉൽപാദനം തന്നെ മരങ്ങളിൽ നിന്നുമാണ് .ഈ മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് പ്രകൃതിയേയും പരിസ്ഥിതിയേയും നശിപ്പിക്കുന്നതിന് തുല്യമാണ് ."മരം ഒരു വരം " എന്ന വാചകം എത്രയോ വിലപ്പെട്ടതാണ് മരം പ്രകൃതിയുടെ വരദാനമാണ് മരങ്ങൾ പരിസ്ഥിതിയുടെ തണലാണ്. അവയെ വെട്ടിനശിപ്പിക്കരുത് കഴിവതും വതും മരതൈകൾ വെച്ച് പിടിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കുക . " പരിസ്ഥിതിയെ സംരക്ഷിക്കൂ നമ്മുടെ ജീവനേയും സംരക്ഷിക്കൂ"


അലീന ഉല്ലാസ്
8 C ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം