ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/അരുകിൽ ഉണ്ടായിട്ടും അകലെ ആയിരുന്ന കാഴ്ചകൾ
അരുകിൽ ഉണ്ടായിട്ടും അകലെ ആയിരുന്ന കാഴ്ചകൾ
പെട്ടന്ന് ഒരു ദിവസം എല്ലാം മാറി മറിഞ്ഞു. കുട്ടികൾ വീടിന് പുറത്തുഹ ഇറങ്ങരുതെന്നായി. അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു അതിഥി വീട്ടിൽ വന്നു. പേര് സാനിട്ടയിസർ.എന്തു തൊട്ടാലും എന്തിലു തൊട്ടാലും അതു കൊണ്ട് കൈ വൃത്തി ആക്കണം. എപ്പോഴും സോപ്പിട്ടു കൈ കഴുകാൻ വേനൽ കാലം ആയതിനാൽ കിണറ്റിലും വെള്ളമില്ല, പൈപ്പിലും വെള്ളമില്ല. ടിവിയിൽ വാർത്ത ചാനലുകൾ എപ്പോഴും തുറന്നിരുന്നു.ഭയപെടുത്തുന്ന വാർത്തകൾ.ലോകത്തിന്റെ പല ഭാഗത്തും മനുഷ്യർ നിമിഷങ്ങൾ എണ്ണി മരിച്ചു വീഴുന്നു. സങ്കടവും പേടിയും വന്നു പൊതിഞ്ഞു. സ്കൂളുകൾ ഇല്ല....പരീക്ഷകളില്ല.....വാഹനങ്ങൾ ഇല്ല......ലോകം തന്നെ നിശ്ചലം ആയ പോലെ ! ആദ്യ ദിനങ്ങളിൽ സിനിമകൾ കണ്ടു......ഫോണിൽ ഗെയിം കളിച്ചു.....അടുക്കളയിൽ അമ്മയ്ക്കും അച്ഛനും ഒപ്പം കൂടി......സമയം പിന്നെയും ബാക്കി.....ബാക്കിയായി കിടന്നു. നിരന്തരം ടീവി കണ്ടും ഗെയിം കളിച്ചും കണ്ണിൽ നീര് വന്നു.... കൈ കാലുകൾ വേദനിച്ചു. അപ്പോൾ പതിയെ ശീലങ്ങൾ മാറ്റി. രാവിലെ ഡാൻസ് പ്രാക്ടീസ് ചെയ്യും.ഏഴാം ക്ലാസ്സിലെ പുസ്തകങ്ങളും കഥ പുസ്തകങ്ങളും വായിക്കും. സ്കിപിംഗ് റോപ്പും, റിങ്ഉം എല്ലാം പുതിയ വ്യായാമങ്ങൾ ആയി. മനസ്സിൽ ഉന്മേഷം നിറഞ്ഞു. പതിയെ വീടിനു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി......... വീടിന്റെ മുററതു നിന്ന ചെറിയ മാവ് നിറയെ കായ്ച്ചു നിന്നു. ഒരു പടവലം മാവിലേക്കു പടർന്നു കയറി വളർന്നു നിൽക്കുന്നു. മാവിൻ ചുവട്ടിലെ ചെടി ചട്ടിയിൽ അമ്മ നട്ടു വളർത്തിയ കാട്ടുമുല്ല പൂക്കാൻ തുടങ്ങിയിരിക്കുന്നു. പിച്ചി പൂവിന്റെ ആകൃതിയും കാട്ടുതേനിന്റെ മണവുമുള്ള പൂക്കൾ......ഉച്ച സമയങ്ങളിൽ പച്ച മാങ്ങാജ്യൂസ് ഉണ്ടാക്കിതന്നു അമ്മ. മാങ്ങയിറുതു നീളത്തിൽ മുറിച്ചു ഉപ്പും മുളകും പുരട്ടി കടിച്ചു തിന്നാൻ എന്തു രുചിയാണ് ! ഒരു ദിവസം കാപ്പികുടികഴിഞ്ഞു അടുക്കളമുററതു ചെന്നപ്പോൾ ഭംഗിയുള്ള മാടപ്രാവുകളെ കണ്ടു.മുററതു ചിതറി കിടന്ന ഗോതമ്പുതരികൾ കൊത്തി തിന്നുകയായിരുന്നു.അവ എത്രയോ നാളുകളായി വന്നു പോകുന്നു. എന്നിട്ടും കണ്ടത് ഇപ്പോഴായിരുന്നു.പിന്നീട് എന്നും രാവിലെ ആ പതിവ്കാരെ കാണും. അരി വിതറികൊടുക്കും. ചില ദിവസങ്ങളിൽ മൂന്നും നാലും പ്രാവുകൾ ഉണ്ടാകും.....പ്രാവുകൾ പോയ്‌കഴിഞ്ഞാൽ നാല് കാക്കകൾ വരും. പരിസരതുന്ന് എന്തൊക്കയോ കൊത്തി തിന്നശേഷം അവ ദൂരെയ്ക്കു പറന്നു പോകും. ഒരു ദിവസം ഉച്ചക്ക് ഒരു സുന്ദരിപൂച്ച എവിടുന്നോ വന്നു. കുഴച്ചു മുററത്തിന്റെ അററതു വച്ചുകൊടുത്ത ചോറും കഴിച്ചു പോയി.അടുത്ത ദിവസം ഉച്ചക്ക് വീണ്ടും വന്നു.... കൂടെ മൂന്നു കുഞ്ഞുങ്ങളും ഉണ്ടായിരുന്നു....തിളങ്ങുന്ന വെള്ളാരം കണ്ണുകളുള്ള മൂന്നു കുഞ്ഞു പൂച്ചകൾ.....അവ നേരത്തെയും വരാറുണ്ട് എന്ന് അമ്മ പറഞ്ഞു. ചോറ് കഴിച്ച് അടുത്ത ദിവസം വരാനായി അവരും എങ്ങോട്ടോ പോയി വീടിന്റെ പുറകുവശത്ത് നിറയെ പൂത്തുനിൽക്കുന്ന കുടതെറ്റിയെ ഇപ്പോഴാണ് കാണുന്നത്. തുമ്പികളും ശലഭങ്ങളും അവിടെ പാറി നടക്കുന്നു. പലനിറത്തിലും പല വലിപ്പത്തിലും ഉള്ള ശലഭങ്ങൾ അവിടെ വരുന്നുണ്ടായിരുന്നു. പുസ്തകത്തിലെ ചിത്രങ്ങളായിരുന്ന ശലഭങ്ങൾ ജീവനോടെ വീടിന്റെ പിന്നാമ്പുറത്ത് എന്നും വരാറുണ്ടായിരുന്നു. എന്തുകൊണ്ടോ ഇത്രനാളും അവയെ കണ്ടിരുന്നില്ല. നന്ത്യാർവട്ടത്തിൻ ഭംഗിയുള്ള പൂക്കളിൽ തേൻ ശേഖരിക്കാനായി വരുന്ന തേനീച്ചകളെ കണ്ടു. വലിയ തേനീച്ചകൾ. അവയാണ് വൻ തേൻ ഉണ്ടാക്കുന്നത് എന്ന് അച്ഛൻ പറഞ്ഞു. ഒരു ദിവസം സന്ധ്യയ്ക്ക് മുറ്റത്തെ തൈമാവിൻ കൊമ്പിൽ വലിയ കണ്ണുകളുള്ള ഒരു മൂങ്ങ വന്നിരുന്നു. അടുത്തുനിന്ന് അത്ഭുതത്തോടെ ഞങ്ങൾ അതിനെ കണ്ടു. പകൽസമയങ്ങളിൽ ചുറ്റുവട്ടത്തെ മരങ്ങളിൽ അണ്ണാറക്കണ്ണന്മാർ ഓടി നടക്കുന്നുണ്ടായിരുന്നു. മരംകൊത്തികൾ തെങ്ങിൽ തുളകൾ ഉണ്ടാക്കുന്ന കാഴ്ച രസകരമായിരുന്നു. കുരങ്ങന്മാർ കുഞ്ഞുങ്ങളുമായി കൂട്ടത്തോടെ വരാറുണ്ടായിരുന്നു. തെങ്ങിനെ കരിക്കും, മാവില മാങ്ങയും, പ്ലാവില ചക്കയും എല്ലാം അവകാശം കിട്ടിയത് പോലെ അവർ പറിച്ചു തിന്നു. വീടുകൾക്ക് മുകളിലെ ടാങ്കുകൾ അടപ്പുകൾ തുറന്ന് അതിൽ ഇറങ്ങി കുളിക്കുന്ന കുരുത്തംകെട്ട കുരങ്ങന്മാരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ അടുത്തുള്ള കാട്ടിൽ നിന്നും മയിലുകൾ പറന്നു വരാറുണ്ടായിരുന്നു. നീണ്ട പീലികൾ ഉള്ളവയും ഇല്ലാത്തവയും ഉണ്ടായിരുന്നു. രണ്ടാം നിലയുടെ പാരപ്പറ്റ് ഇൽ അവ നിരന്നിരിക്കും പോൾ താഴെ നിന്ന് ഞങ്ങൾ അൽഭുതം കൊണ്ട് ബഹളം വൈ കാറുണ്ടായിരുന്നു. പേരറിയാത്ത പലതരം പക്ഷികൾ പറന്നു നടക്കുന്നത് കണ്ടു...... ചെറിയ കുരുവികൾ പൂക്കളിൽ നിന്ന് തേൻ എടുക്കുന്നത് കാണാൻ രസമായിരുന്നു... വീടിന്റെ പിറകുവശത്തെ പറമ്പിൽ നിറയെ കിളിർത്തു നിന്നചെടികൾ ചുവപ്പും വെള്ളയും നിറമുള്ള ചീരത്തൈകൾ ആയിരുന്നു..... അവയിൽ കുറച്ചു പിഴുതെടുത്ത് ഒരു പുതിയ ചീര തോട്ടം ഉണ്ടാക്കാൻ അമ്മയെ സഹായിച്ചു. ചില ദിവസങ്ങളിൽ ഇടി മുഴക്കി വേനൽ മഴ വന്നു. മഴവെള്ളം കൈകളിലും മുഖത്തും ചിതറി വീഴുന്നത് സുഖകരമായ അനുഭവമാണ്.... ചിലപ്പോഴൊക്കെ മഴ നനയാൻ അമ്മ ഞങ്ങളെ അനുവദിക്കാറുണ്ട്. സന്ധ്യ കഴിയുമ്പോൾ മേഘങ്ങളില്ലാത്ത ആകാശത്ത് നിലാവ് ഉദിക്കും ആയിരുന്നു. നാമം ജപിച്ച് ശേഷം മുകൾ നില യോട് ചേർന്ന്ഉള്ള ഓപ്പൺ ടെറസിൽ നിന്നാൽ വിശാലമായ ആകാശം കാണാം..... ഉദിച്ചു നിൽക്കുന്ന ചന്ദ്രനും അനന്തകോടി നക്ഷത്രങ്ങളും.... അവയ്ക്കിടയിൽ കറങ്ങിനടക്കുന്ന ആ ബഹിരാകാശ നിലയതെ നോക്കി.... പക്ഷേ അത് കണ്ണിൽ പെട്ടില്ല... എങ്കിലും പല നക്ഷത്ര സമൂഹങ്ങളെയും കണ്ടുപിടിച്ചു. പ്രകൃതി വളരെ സന്തോഷത്തിൽ ആണെന്ന് തോന്നി. പറക്കാൻ ഭയന്നിരുന്ന പക്ഷികൾക്കും പാഞ്ഞു നടക്കാൻ കൊതിച്ച പാവം മൃഗങ്ങൾക്കും വർണ്ണ ശലഭങ്ങൾ ക്കും പുള്ളിമാനുകൾ ക്കും.... പുൽച്ചാടി കൾക്കും.... വിഷപ്പുക ഏറ്റു മരവിച്ച മരങ്ങൾക്കും ഇത് സ്വാതന്ത്ര്യത്തിന് കാലം. കൊടിയ ദാരിദ്ര്യം വന്നകാലത്ത് കീടങ്ങളെ പോലും കൊന്നുതിന്നു വിശപ്പടക്കിയ മനുഷ്യരുടെ ലോകത്തുനിന്നും വന്ന ഒരു സൂക്ഷ്മാണു വിലൂടെ ആരോ ലോകത്തോട് പറയുന്നു പഠിച്ചു കൊള്ളൂ ഈ പാഠം.... വ്യക്തി ശുചിത്വവും, പരിസരശുചിത്വവും, സാമൂഹിക ശുചിത്വവും പഠിക്കുന്നതിനേക്കാൾ പ്രാധാന്യത്തോടെ ആഹാര ശുചിത്വം പാലിക്കണമെന്ന് ഒരു മഹാ രോഗം നമ്മെ പഠിപ്പിക്കുന്നു. ജീവിക്കാൻ അനുവദിച്ചുകൊണ്ട് ജീവിക്കാൻ പ്രകൃതി നമ്മെ ഓർമ്മപ്പെടുത്തുന്നു. പ്രകൃതിയിലെ ഏതു ജീവിയേയും ആക്രമിച്ചു കീഴടക്കി കൂട്ടിലടച്ചു മെരുക്കുന്ന മനുഷ്യരെ ഒന്ന് തൊടുകപോലും ചെയ്യാതെ ആരാണ് കൂട്ടിൽ അടച്ചത്? പ്രകൃതിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലാതെ സ്വസ്ഥം ആയിരിക്കുന്നു..... പുതിയ മനുഷ്യരായി നാം മടങ്ങി ചെല്ലും എന്ന പ്രതീക്ഷയോടെ. കണ്ണുകൾ തുറന്നു നോക്കൂ നിങ്ങൾക്കും കാണാം.... ആ പഴയ. ... ഈ പുതിയ കാഴ്ചകൾ.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ