ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം നമ്മുടെ ആവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം നമ്മുടെ ആവശ്യം

ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ പെട്ടതാണ് പരിസ്ഥിതിശുചിത്വം. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിൽ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. വ്യക്തിശുചിത്വം പാലിക്കുന്നവരിൽ പകർച്ചവ്യാധികൾ താരതമ്യേന കുറവായിരിക്കും പരിസര ശുചിത്വത്തിനും പൊതുസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനും വേണ്ടത്ര ശ്രദ്ധിക്കാൻ ഇന്ന് ആർക്കും താൽപര്യം ഇല്ല. ഇത് പലതരം രോഗങ്ങൾ ഉണ്ടാകാൻ കാരണമായി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. സാക്ഷരത യുടെയും ആരോഗ്യത്തിന്റെയും വൃത്തിയുടെയും ഒക്കെ കാര്യത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ് കടന്നുപോകുന്നത്. രോഗപ്രതിരോധ വ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടെന്ന് പരിണമിക്കാൻ രോഗകാരികളായ വൈറസുകൾ കഴിയും. പല വികസിത രാജ്യങ്ങളും വൈറസിനെ നേരിടാൻ പരക്കം പായുമ്പോൾ നമ്മുടെ ഈ കൊച്ചുകേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം മറ്റ് സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും മാതൃകയായി എന്ന് മാത്രമല്ല ലോകത്തിലെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ എങ്ങനെ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്താമെന്ന് ആലോചിക്കുകയും തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്ത സർക്കാറും നമ്മുടെ ഈ കൊച്ചു കേരളത്തെ മാറ്റി കഴിഞ്ഞു. നമ്മുടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് മുൻപിൽ , ജാഗ്രതയ്ക്ക് മുമ്പിൽ മുട്ടുമടക്കാത്ത ഒരു വൈറസും ലോകത്തില്ല എന്ന് മലയാളികൾക്ക് അഭിമാനിക്കാനുള്ള സമയം വിദൂരമല്ല.

ആയിഷത്ത് ഷഹാന സി
6 ബി ഗവ.ഹൈസ്കൂൾ ചെറിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം