ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
പ്രവേശനോത്സവം
കുട്ടികുറുമ്പുകളും കളിക്കൊഞ്ചലുകളുമായി വീണ്ടുമൊരു വിദ്യാലയവർഷം... 2026-27 വർഷത്തെ പ്രവേശനോത്സവം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുഞ്ഞു കൂട്ടുകാർക്ക് മധുരം നൽകിയും സ്കൂളിന്റെ തനത് പ്രവർത്തനമായ 'റീഡ്' ന്റെ സീഡ് പെൻ നൽകിയും അവരെ സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. ഗോപാലകൃഷ്ണൻ, വാർഡ് മെമ്പർമാരായ ജംസീന, ഷീബ പുളിക്കൽ, പി. ടി. എ പ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. പാട്ടുകൾ പാടിയും അനുഭവങ്ങൾ പങ്കുവച്ചും അവർ ചടങ്ങ് ആസ്വാദ്യകരമാക്കി.
ലോകസൈക്കിൾദിനം
ഊർജസംരക്ഷണത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും സന്ദേശം നൽകികൊണ്ട് ലോകസൈക്കിൾദിനം ആചരിച്ചു. സൈക്കിളിൽ സ്കൂളിൽ എത്തുന്ന കൂട്ടുകാരെ ചടങ്ങിൽ സമ്മാനം നൽകി ആദരിച്ചു.