ജി.എച്ച്.എസ്. കൂടല്ലൂർ‍‍/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൂടല്ലൂർ‍‍ ഗ്രാമം

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണു കൂടല്ലൂർ. ഭാരതപ്പുഴയുടെ തീരത്താണ് കൂടല്ലൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

ഗ്രാമത്തിന്റെ അതിരുകൾ കിഴക്കു കൂമാൻതോട് മുതൽ പടിഞ്ഞാറ് മണ്ണിയം പെരുമ്പലം വരെയാണ്. വടക്കു ഭാഗത്തു കൂടെ ഭാരതപ്പുഴ (നിള) ഒഴുകുന്നു. തെക്കു താണിക്കുന്നും മലമക്കാവു കുന്നും. കുറ്റിപ്പുറത്തു നിന്നു 7 കി.മീറ്ററും തൃത്താലയിൽ നിന്നു 4 കി.മീറ്ററും ദൂരെയാണു ഈ ഗ്രാമം.

എം.ടി. വാസുദേവൻ നായരുടെ ജന്മസ്ഥലമാണ് കൂടല്ലൂർ.. അതുപോലെ കൂടല്ലൂർ മന ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

പേരിന്റെ ഉദ്ഭവം

ഭാ‍രതപ്പുഴയിൽ തൂതപ്പുഴ കൂടിച്ചേരുന്ന ഊര് കൂടല്ലൂരായി എന്ന് കരുതപ്പെടുന്നു.