സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഒരു ഏകാധ്യാപക വിദ്യാലയമായി 1954 ൽ ആണ് കുറ്റ്യേരി സ്കൂൾ ആരംഭിക്കുന്നത്. കേരളത്തിൽ പരമ്പരാഗതമായ രീതിയിൽ വിദ്യാഭ്യാസം നൽകിയിരുന്നത് കുടിപ്പള്ളിക്കൂടമായിരുന്നു. കുടിപ്പള്ളിക്കൂടങ്ങളടെയും എഴുത്തുപ്പള്ളിയുടെയും സ്ഥാനത്ത് വിദ്യാലയങ്ങൾ ആരംഭിച്ചത് കേരളവിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്.ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞപ്പോൾ അവരുടെ ആവശ്യങ്ങൾക്ക് നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസം പര്യാപ്തമല്ല എന്ന തിരിച്ചറിവ് അവർക്ക് ഗുണകരമായ ഒരു വിദ്യാഭ്യാസ രീതി ഇന്ത്യയിൽ നടപ്പിലാക്കണമെന്ന ഉദ്ദേശത്തോടെ അനുവദിച്ച ഗ്രാന്റ് എങ്ങനെ വിനിയോഗിക്കണമെന്നും ഏതു രീതിയിൽ വിദ്യാഭ്യാസം നൽകണമെന്നും നിർദ്ദേശിക്കാൻ 1835ൽ മെക്കാളെ സായിപ്പിനെ ചുമതപ്പെടുത്തി.മെക്കാളെയുടെ നിർദ്ദേശങ്ങൾക്ക് അനുസരണമായാണ് ഇന്ത്യയിലെ ആധുനിക വിദ്യാഭ്യാസം രൂപപ്പെട്ടത്. ഇംഗ്ലീഷ് ഭാഷയിലൂടെ അധ്യായനം നടത്തി ജന്മം കൊണ്ട് ഇന്ത്യക്കാരും ,സംസ്ക്കാരത്തിലും അഭിരുചിയിലും ,സദാചാരബോധത്തിലുമെല്ലാം പാശ്ചാത്യരായും ഇംഗ്ലീഷുകാരുടെ കീഴിൽ ചെറിയ ജോലി ചെയ്യാനും ,ഒരു യുവ തലമുറയെ ഉണ്ടാക്കുകയായിരുന്നു മെക്കാളയുടെ ലക്ഷ്യം .അതിന്റെ ഫലമായി നഗരങ്ങളിൽ അത്തരം സ്കൂളുകൾ നിലവിൽ വന്നു.തുടർന്ന് രൂപികരിക്കപ്പെട്ട മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് എകാധ്യാപക വിദ്യലയമായി ധാരാളം വിദ്യാലയങ്ങൾ അനുവദിക്കുന്നത് .അതിലൊന്നാണ് കുറ്റ്യേരി ഗവ.യു.പി സ്കൂളുകൾ.ആദ്യം ഒരു പീടികയുടെ മുറിയിലും പിന്നീട് വിദ്യാഭ്യാസ തല്പരരായ ശ്രീ.പുഴക്കര കണ്ണൻനായർ,മായൻഅബ്ദുളള എന്നീ മനഷ്യസ്നേഹികൾ നൽകിയ കെട്ടിടത്തിലും പ്രവർത്തിച്ചു. ഏകാധ്യാപക വിദ്യാലയം പരിണാമത്തിന്റെ വഴിയിലെന്നോ ബഹുഅധ്യാപകവിദ്യാലയമായി കുറ്റ്യേരി ഗവ.യു.പി സ്കൂളുകൾ.അക്ഷത്തിന്റെ അഗ്നി തെളിയിച്ച് ഇരുട്ടിനെ അകറ്റി ഗ്രാമീണതനിമയെ ഹൃദയത്തിലേറ്റി അനേകം വർഷങ്ങൾ. ഹരിതസമൃദ്ധിയിൽ നെൽപ്പാടത്തിൽ ഒരു ദ്വീപുപോലെ അല്പം ഔനിത്യത്തിൽ നിൽക്കുന്ന ചെമ്മൺകുന്നിൽ നാട്ടുമാവുകളും കായാമ്പുവിരിയുന്ന കുറ്റിക്കാടുകളും വികസനത്തിന്റെ വഴിയിലെ ചെറു നഷ്ടം നോമ്പരപ്പെടുത്തുന്നുവോ. 1990ൽ സ്കൂളുകൾ യു.പി സ്കൂളുകളായി ഉയർന്നു.ഒരു ജന വിഭാഗത്തിന്റെ തീവ്രഭിലാഷത്തിന്റെ സാക്ഷാത്കാരം അസൗകര്യങ്ങളുടെയും പരിമിതികളുടെയും നടുവിൽ 400ൽ അധികം വിദ്യാർത്ഥികൾ നാട്ടുകാരുടെ കൂട്ടായ്മയുടെ ഒരു ഭാഗം തന്നെയാണ്,ഡിവിഷൻ ക്ലാസ്സുകൾ നടത്താൻ നിർമ്മിച്ച കെട്ടിടങ്ങൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1980 കളിലെ കുറ്റ്യേരി അറിയുന്നവർക്കി അത്ഭുതം തന്നെ. കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗത്ത് വന്നു കൊണ്ടിരിക്കുന്ന മാറ്റത്തിൽ ,എല്ലാ നന്മയും ഉൾക്കൊണ്ടുകൊണ്ട് കുറ്റ്യേരി സ്കൂളുകൾ വളർച്ചയുടെ മികവിന്റെ പാതയിലാണ്.ദേശചരിത്രത്തിനും രാജ്യചരിത്രത്തിനുമൊക്കെ നിമന്നോന്നതങ്ങളുടെ സ്ഥലികളുണ്ടാവാം.വിദ്യാലയചരിത്രത്തിലും 1980ൽ യു.പി സ്കൂളായി ഉയർത്തുമ്പോൾ പരിമിതികൾ ഏറെയായിരുന്നു.അക്കാദമിക്ക് കാര്യങ്ങളിലും ഒരു പരിധിവരെ അതു പ്രതിപലിച്ചു.തൊണ്ണൂറുകളിൽ സ്കൂളുകൾ എല്ലാ രംഗത്തും അഭിലഷീണിയങ്ങളായ മാറ്റങ്ങൾ ഉണ്ടാക്കി.അധികാരവികേന്ദ്രീകരണത്തിന്റെ ഫലമായി ത്രിതലപഞ്ചായത്തുകൾക്ക് ലഭിച്ച അധികാരവും ഫണ്ടും ,തുടർന്ന് എസ്.എസ്.എ യുടെ ഇടപെടലുകളും ഭൗതീക സാഹചര്യങ്ങളിലും അക്കാദമിക്ക് കാര്യങ്ങളിലും അഭൂതപൂർവ്വമായ നേട്ടങ്ങൾ ഉണ്ടാക്കി.420 കുട്ടികൾ 20അദ്ധാപകർ. സ്ഥിതിവിവരണ കണക്ക് അവതരിപ്പിക്കുക ഈ കുറിപ്പിന്റെ ഉദ്ദേശമേ അല്ല.എങ്കിലും കഴിഞ്ഞ 15 വർഷമായി പഞ്ചായത്തുതലത്തിൽ നടത്തുന്ന പൊതുപരിക്ഷയിൽ ഒന്നാം സ്ഥാനത്തോടെ മികച്ച വിജയം എൽ.എസ്.എസ്,യു.എസ്.എസ് പരീക്ഷാവിജയം ടാഗോർ പ്രവേശനം പോലുളള പൊതുപരീക്ഷകളിലെ വിജയം ഇവയോക്കെ അക്കാദമിക്ക് നിലവാരം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ 10 വർഷമായി ശാസ്ത്ര പ്രവർത്തിപരിയമേളയി‍ൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ശാസ്ത്രമേളയി‍ൽ തുടർച്ചയായി മൂന്നാംതവണ ഉപജില്ലാ ചാമ്പ്യൻഷിപ്പ് കലാമേളകളിലെ മികച്ച പ്രകടനം എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയുടെ വിജയമായി കാണാം.2008-09 വർഷത്തിൽ സർവ്വശിക്ഷാഅഭിയാൻ നടത്തിയ മികവ് പരിപാടിയിൽ സംസ്ഥാനതലം വരെ.നാടകകൂട്ടം പരിപാടി,ഇംഗ്ലിഷ് ,മലയാളം ,ഹിന്ദി ഭാഷാപഠനത്തിലെ കുട്ടികളുടെ മികവിനുളള അംഗീകാരമായിരുന്നു.2009-10ൽ ജില്ലയിൽ ലിറ്റിൽ സയന്റിസ്റ്റ് പരീക്ഷണശാല മികച്ച അഞ്ച് വിദ്യാലയങ്ങളിൽ ഒന്ന്. വായന ,ശുചിത്വം വിദ്യലയഹരിതവത്കരണം ,വിവിധ ക്ലബ്ബുപ്രവർത്തനങ്ങൾ,ദിനാചരണങ്ങൾ എന്നിവയും നല്ല നിലയിൽ നടക്കുന്നു. പിടിഎ ഒരുക്കിയ യാത്രാസൗകര്യം ബസ്സ് -ഒരു ഗവ.സ്കൂൾ പി.ടിയെയുടെ പ്രവർത്തനമികവിന്റെ കൈയ്യൊപ്പ് തന്നെയാണ്. ഒട്ടേറെ കാര്യങ്ങളിൽ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന സത്യം തിരിച്ചറിയുമ്പോൾ വിനയത്തോടെ ഒാർക്കുന്നു. ഒരുപാട് അധ്യാപകരുടെ രക്ഷിതാക്കളുടെ കുട്ടികളുടെയും ആത്മാർത്ഥതയുടെ വിരലടയാളങ്ങൾ ഈ നേട്ടങ്ങളിൽ പതിച്ചിട്ടുണ്ട് .പക്ഷെ കൊച്ചു മികവുകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും പൊതു സമൂഹം അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ശക്തിയും ദൗർബല്യവും തിരിച്ചറിയാൻ കഴിയുന്ന അധ്യാപക രക്ഷാകർത്തൃ സമൂഹം കൂടുതൽ കൂടുതൽ നേട്ടത്തിനുവേണ്ടി പരിശ്രമിക്കും .എല്ലാ വിദ്യാർത്ഥികളും സമ്പൂർണ്ണമനുഷ്യനാകുന്നതുവരെ ഞങ്ങൾക്ക് വിശ്രമമില്ല.