ജി.എച്ച്.എസ്. കുറുക/Say No To Drugs Campaign
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
ജി എച് സ് കുറുക യിൽ 2025 ജൂൺ 26 വ്യാഴാഴ്ച ലഹരി വിരുദ്ധ ദിനം ആചരിച്ചു.
ജി എച് സ് കുറുക സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിപുലമായി നടത്തപ്പെട്ടു. രാവിലെ സ്കൂൾ ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെയും പിടിഎയുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി വിരുദ്ധ ജാഗ്രത സമിതി പ്രസിഡൻറ് അലവിക്കുട്ടി സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു . സ്കൂൾ ജാഗ്രത സമിതി മെമ്പർ റസാക്, സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ അസീസ് പാറങ്ങോടത്ത്, എസ്.എം.സി ചെയർമാൻ ശ്രീ അബ്ദുറഹിമാൻ കല്ലൻ, സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ രാജേഷ് കെ.സി, സ്റ്റാഫ് സെക്രട്ടറി ഷറഫുദ്ദീൻ മാഷ് എന്നിവർ കുട്ടികൾക്ക് സന്ദേശം നൽകി. 'ഞാനൊരിക്കലും ലഹരി ഉപയോഗിക്കില്ല നമുക്ക് ഒന്നായി ലഹരിക്കെതിരെ പോരാടാം ' എന്ന ആപ്തവാക്യത്തിന് കീഴിലാണ് രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് സിഗ്നേച്ചർ ക്യാമ്പയിൻ നടത്തിയത്.
ഹൈസ്കൂൾ വിദ്യാർത്ഥിനി റാനിയ ലഹരി വിരുദ്ധ സന്ദേശ ഗാനം പാടി. യുപി വിഭാഗം വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്റർ രചനകൾ നടത്തി പ്രദർശിപ്പിച്ചു. എൽ പി വിഭാഗം അധ്യാപകൻ മെഹബൂബ് മാഷിൻറെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ പരീക്ഷണങ്ങൾ കുട്ടികളിൽ കൗതുകമുണർത്തി. ലഹരിക്കെതിരെ സ്കൂൾ ജെ ആർ സി വിദ്യാർത്ഥികൾ കൈകോർത്തു ബോധവൽക്കരണം നടത്തി. ഷിബിലി ടീച്ചറുടെയും ആഗ്നസ് ടീച്ചറുടെയും നേതൃത്വത്തിൽ സുംബാ നൃത്തം ചെയ്തു. 5 സി ക്ലാസിലെ ജിനാനയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നൃത്തച്ചുവടുകൾ ചെയ്തു. 7 D ക്ലാസിലെ അതൂഫ നസ്രിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി. എൽകെജി യുകെജി വിദ്യാർത്ഥികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ലഹരിക്കെതിരെ കൈവിരലുകൾ പതിച്ച് സാന്നിധ്യം അറിയിച്ചു. ഹൈസ്കൂൾ വിഭാഗം അധ്യാപകൻ ജിജു മാഷിൻറെ നേതൃത്വത്തിൽ നടന്ന നാടകം മികച്ചതും ആകർഷകവുമായ ഇനം ആയിരുന്നു. യുപി വിഭാഗം ലഹരി വിരുദ്ധ ദിനമായി ബന്ധപ്പെട്ട പ്രസംഗം മത്സരത്തിൽ 6 D ക്ലാസിലെ ഇലാൻ സി ടി ഒന്നാം സ്ഥാനം നേടി. 7 C ക്ലാസിലെ അനഘാ രാജേഷ് രണ്ടാം സ്ഥാനവും 5 D ക്ലാസിലേ കെൻസ മൂന്നാം സ്ഥാനവും നേടി.
സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിപുലമായി നടത്തപ്പെട്ടു. പരിപാടിയുടെ മുഴുവൻ ഭാഗങ്ങളും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ ആവിഷ്കാരപരമായി ഡോക്യുമെന്റ് ചെയ്തു. ഇത് വിദ്യാർത്ഥികളിലെ സാങ്കേതിക കഴിവുകൾക്കും ചുമതലബോധത്തിനും തെളിവായി മാറി. വിദ്യാഭ്യാസത്തിലൂടെയും കലാപരമായ പങ്കാളിത്തത്തിലൂടെയും ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ച സ്കൂളിന്റെ ഈ പരിപാടി മാതൃകയായി.
സുമ്പാ ഡാൻസ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സുമ്പാ ഡാൻസ് പരിപാടിയുടെ ഉദ്ഘാടനവും ഈ യോഗത്തിൽ നടന്നു. ഷിബിലി ടീച്ചറുടെയും ആഗ്നസ് ടീച്ചറുടെയും നേതൃത്വത്തിൽ സുംബാ നൃത്തം ചെയ്തു. പിന്നീട് കുട്ടികൾ തന്നെ മറ്റ് കുട്ടികളെ പരിശീലിപ്പിക്കുകയും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളാകുകയും ചെയ്ത.

ലഹരിവിരുദ്ധ പ്രതിജ്ഞ
ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തത് 7 സി യിലെ നിമാ നൗറീൻ ആയിരുന്നു.
ഫ്ലാഷ് മൊബ് 7 D ക്ലാസിലെ അതൂഫ നസ്രിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി.

നാടകം ' അരുതെ ലഹരി '
ലഹരി വിമുക്ത ക്യാമ്പയിനിന്റ ഭാഗമായി SS ക്ലബ്ബും വിമുക്തി ക്ലബ്ബും സംയുകതമായി സങ്കടിപ്പിച്ച അരുതെ ലഹരി എന്ന നാടകം ശ്രദ്ധേയമായി. സ്കൂളിലെ ഗണിത അദ്ധ്യാപകൻ ജിജു സർ പ്രധാന വേഷത്തിൽ അഭിനയിച്ച നാടകത്തിൽ സ്കൂളിലെ 10 ആം ക്ലാസ്സിലെ കുട്ടികളും പല വേഷത്തിൽ അണിനിരന്നു. കാണികൾ വളരെ ആവേശത്തോടെ കയ്യടികളോടെ നാടകത്തെ സ്വീകരിച്ചു. സറീന ടീച്ചർ നീതു ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃതം നൽകി.

ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ പരീക്ഷണങ്ങളുമായി ജി എച്ച് എസ് കുറുക ' ലഹരിക്കെതിരെ യുള്ള ക്യാമ്പയിനിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരീക്ഷണങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി. ലഹരി വിരുദ്ധ ദിന മുദ്രാവാക്യമായ SAY NO TO DRUGS എന്ന് ശൂന്യമായ ചാർട്ടിൽ പ്രത്യക്ഷപ്പെടുത്തി തുടങ്ങിയ പരിപാടി കുട്ടികളെ ഏറെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. തുടർന്ന് നടന്ന പരീക്ഷങ്ങളിലൂടെ പുകവലി യുടെയും മദ്യത്തിന്റെയും ദൂഷ്യ ഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. സ്കൂളിലെ സയൻസ് അദ്ധ്യാപകൻ മെഹബൂബ് സർ ന്റെ ആഭിമുഖ്യത്തിലാണ് പരീക്ഷണങ്ങൾ അരങ്ങേറിയത്










