ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

വിജയത്തിളക്കത്തിൽ ജി എച് എസ് കുറുക

SSLC results
SSLC results1
SSLC results2

കുറുക: GHS സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു

നവാഗതരായ കുട്ടികളെ വർണ്ണാഭമായ ചടങ്ങുകളോടെ വരവേറ്റ് GHS കുറുകയിൽ പ്രവേശനോത്സവം 2026 വിപുലമായി ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ് കുറ്റൂർ പരിപാടി ഉദ്ഘാടനം ചെയ്തു.

PTA പ്രസിഡന്റ് ജലീൽ പൂക്കുത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ HM Incharge പ്രിയേഷ് സർ സ്വാഗതം പറഞ്ഞു. ജിനാനയും സംഘവും പ്രാർത്ഥനയും ശ്രീനന്ദിക പ്രതിജ്ഞയും ചൊല്ലി.

മുൻ പ്രഥമ അധ്യാപകൻ രാജേഷ് K C മുഖ്യാതിഥിയായും പൂർവ്വ വിദ്യാർത്ഥി ഷിബിലി മങ്കട വിശിഷ്ടാതിഥിയായും പങ്കെടുത്തു. കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് നാസർ A K പഠന കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് 14 മെമ്പർ മുഹമ്മദ് ഹനീഫ അക്ഷര കാർഡ് വിതരണം നടത്തി. വാർഡ് 13 മെമ്പർ മുഹമ്മദ് സാദിഖ്, പറപ്പൂർ പഞ്ചായത്ത് അംഗം ഷഹീം A K, PTA വൈസ് പ്രസിഡന്റ് ബഷീർ C, PTA അംഗങ്ങളായ സിറാജ് T V, റഫീഖ് P, മുൻ PTA പ്രസിഡന്റ് അബ്ദുൾ അസീസ് പറങ്ങോടത്ത്, ചിനക്കൽ സാംസ്കാരിക വേദി പ്രസിഡന്റ് മുസ്ഥഫ പറങ്ങോടത്ത്, MPTA പ്രസിഡന്റ് ലൈല എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്റ്റാഫ് സെക്രട്ടറി ഷറഫു സർ സ്കൂളിന്റെ വിഷൻ & മിഷൻ അവതരിപ്പിച്ചു. SRG കൺവീനർമാരായ സറീന ടീച്ചർ, ഫാത്തിമ ടീച്ചർ, അബീഷ് സർ എന്നിവരും സീനിയർ അധ്യാപകരും നേതൃത്വം നൽകി.പ്രവേശനോത്സവം കൺവീനർ ഷിജിന നന്ദി പറഞ്ഞു.

School opening ceremony-2026
19868-School opening ceremony-2026-Audeince
19868-School opening ceremony-2026-pledge
19868-School opening ceremony-2026-programs
19868-School opening ceremony-2026-study kit

ജി.എച്ച്.എസ്. കുറുകയ്ക്ക് സഹായഹസ്തവുമായി കുവൈറ്റ് ചിനക്കൽ സാംസ്കാരിക വേദി-(Sound system donated)

വേങ്ങര: ചിനക്കൽ കുറുക ജി.എച്ച്.എസിലെ അസംബ്ലികൾ, കലാപരിപാടികൾ, അനൗൺസ്‌മെന്റുകൾ എന്നിവ കൂടുതൽ വ്യക്തതയോടെയും മികവോടെയും നടത്തുന്നതിനായി പിടിഎ കമ്മിറ്റി സ്കൂളിന് പുതിയ സൗണ്ട് സിസ്റ്റം സമ്മാനിച്ചു. കേടുപാടുകൾ സംഭവിച്ച പഴയ സംവിധാനത്തിന് പകരമായി മിക്സർ ആംപ്ലിഫയറും ഒൻപത് സ്പീക്കറുകളും ഒരു മൈക്കും ഉൾപ്പെടുന്ന അത്യാധുനിക സെറ്റാണ് സ്കൂളിൽ സ്ഥാപിച്ചത്.

​2025-2026 അധ്യയന വർഷത്തിൽ സ്കൂളിന്റെ പാഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 65,000 രൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയാണ് ഈ പദ്ധതി യാഥാർഥ്യമാക്കിയതെന്ന് പിടിഎ പ്രസിഡന്റ് ജലീൽ പൂക്കുത്ത് പോപ്പുലർ ന്യൂസിനോട് പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും സ്കൂൾ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഈ സൗകര്യം ഏറെ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സ്കൂൾ ഓഫീസിന് മുൻപിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് ജലീൽ പൂക്കുത്ത് സൗണ്ട് സിസ്റ്റം സ്കൂളിന് ഔദ്യോഗികമായി കൈമാറി. ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സർഫു മാഷ്, പ്രിയേശ് മാഷ്, പിടിഎ ഭാരവാഹികളായ സിറാജ് തെക്കെവീട്ടിൽ, റഫീഖ് ടെക്നോ തുടങ്ങിയവർ സംബന്ധിച്ചു.

Sound system handover function

ജി.എച്ച്.എസ്. കുറുകയ്ക്ക് സഹായഹസ്തവുമായി കുവൈറ്റ് ചിനക്കൽ സാംസ്കാരിക വേദി( Phone donated)

കുറുക:* കുവൈറ്റ് ചിനക്കൽ സാംസ്കാരിക വേദിയുടെ ഉപഹാരമായി ജി.എച്ച്.എസ് കുറുക സ്കൂൾ ഓഫീസിലേക്ക് സ്പോൺസർ ചെയ്ത മൊബൈൽ ഫോൺ കൈമാറി. സാംസ്കാരിക വേദി പ്രസിഡന്റ് കോയ പറങ്ങോടത്ത്, സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർക്ക് ഫോൺ കൈമാറി ചടങ്ങ് നിർവ്വഹിച്ചു. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ്‌ ജലീൽ പൂക്കുത്ത്, പി.ടി.എ. അംഗം റഫീഖ്, സീനിയർ അസിസ്റ്റന്റ് പ്രിയേഷ് വിജയൻ, സ്റ്റാഫ് സെക്രട്ടറി ശറഫുദ്ധീൻ എന്നിവർ പങ്കെടുത്തു.

Mobile phone handover