ബക്രീദ് ആഘോഷങ്ങൾ

ബക്രീദ് ആഘോഷിച്ചു

ജി എച്ച് എസ് കുറുകയിൽ ബക്രീദ് ആഘോഷിച്ചു. ആർട്സ് ക്ലബ്ബിന്റെയും അറബിക് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. എൽ പി, യു പി, ഹൈസ്കൂൾ തലത്തിൽ വിദ്യാർത്ഥിനികൾക്ക് മെഹന്ദി മത്സരം നടത്തി. ഉച്ചക്ക് 12 മണി മുതൽ ഒരു മണി വരെയായിരുന്നു മത്സരസമയം. ആർട്ട് അധ്യാപകൻ മനോജ് മാഷിൻറെ നേതൃത്വത്തിൽ ജഡ്ജ്മെൻറ് നടത്തി. ഹൈസ്കൂൾ തലത്തിലെ അമ്പതോളം വിദ്യാർത്ഥികൾ അണി നിരന്ന മെഗാ ഒപ്പന ആവേശമായി. സ്കൂൾ പ്രധാനാധ്യാപകൻ മെഹന്ദി മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

 
മെഗാ ഒപ്പന
 
മൈലാഞ്ചിയിടൽ

മെഹന്ദി മത്സര വിജയികളെ ആദരിച്ചു ബക്രീദ് ആഘോഷത്തോടു അനുബന്ധിച്ചു നടന്ന മെഹന്ദി മത്സരത്തിലെ വിജയികളെ ആദരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി സമ്മാനങ്ങൾ വിതരണം ചെയ്‌തു. അറബിക് ക്ലബ് കൺവീനർ സീനത് ടീച്ചർ, എസ് എസ് ക്ലബ് കൺവീനർ സറീന ടീച്ചർ എന്നിവർ നേതൃതം നൽകി. ഹൈ സ്കൂൾ തലത്തിൽ 10 സി യിലെ ഫാത്തിമ റിഫ, മെഹ്‌ശൂകയും യു പി വിഭാഗത്തിൽ 7 സി യിലെ ഫാത്തിമ റിസ്‌ലി, ഷിബ ഒന്നാം സ്ഥാനാം നേടി

 
Price distribution-Bakreed
 
Bakreed-Price distribution