ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ നാം നമ്മെ മറക്കാതിരിക്കട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
നാം നമ്മെ മറക്കാതിരിക്കട്ടെ

 

നമ്മുടെ നന്മയും
നമ്മുടെ തിന്മയും
നമ്മുടെ ചിന്തകൾതൻ പ്രതിഫലനമാണ്
നമ്മുടെ ചിന്തകൾ മാറുന്നു നമ്മുടെ നന്മയും തിന്മയുമായിട്ട്

മാനവൻ തൻ വിനാശം
ക്ഷണിച്ചു വരുത്തുന്നു
മാനവനെന്തേ മാറിടാതെ
മാനവനെന്തേ പഠിച്ചിടാതെ

മാനവൻ വിതയ്ക്കും നെന്മണികൾ
വളരുന്നു നെല്കതിരുകളായി
മാനവൻ വിതയ്ക്കും വിത്തും
കതിര് കൊയ്യും പാടവും
അമ്മയാം ഭൂമിയാണെന്ന് സാരം
അമ്മയാം ഭൂമിക്കു
വിനാശം വിതച്ചു കൊണ്ട്
സ്വ നാശം വരുത്തുന്നു മർത്യൻ

എന്നിട്ടുമെന്തേ പഠിച്ചിടാതെ
നന്മയിലേക്ക് മാറിടാതെ

കാലന് വിശ്രമം നല്കിടാതെ
മരണം ക്ഷണിച്ചു വരുത്തുന്നു നമ്മൾ
നാം നമ്മെ മറക്കാതിരിക്കട്ടെ
ഭൂമിക്ക് കണ്ണീര് നല്കാതിരിക്കട്ടെ

സരോജ് കേളുനായർ
6 B ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത