ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ കുഞ്ഞന്റെ സൂത്രം

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞന്റെ സൂത്രം

വിശന്നുവലഞ്ഞ ടുട്ടു എന്ന കുറുക്കൻ ഇര തേടി നടക്കുകയായിരുന്നു. അപ്പോളാണ് കിങ്ങിണിക്കോഴി അതുവഴി വന്നത്. ടുട്ടു ഒറ്റച്ചാട്ടം .കിങ്ങിണിയെ പിടിച്ച് ഒരു ചാക്കിലാക്കി. വീട്ടിലേക്കു നടക്കIുമ്പോൾ ദാഹം തോന്നി. അടുത്തു കണ്ട പുഴയിൽ വെള്ളം കുടിക്കാനിറങ്ങി. ചാക്ക് പുഴക്കരയിൽ വെച്ചു. പാവം കിങ്ങിണി.ചാക്കിൽ നിന്ന് പേടിച്ചു കരഞ്ഞു തൊട്ടടുത്ത മരത്തിലെ കുഞ്ഞനണ്ണാൻ കരച്ചിൽ കേട്ടു . താഴെ വന്ന് ചാക്ക് അഴിച്ചു നോക്കി. ങ്ങേ... ഇത് നമ്മുടെ കിങ്ങിണിയല്ലെ. വേഗം ഓടി രക്ഷപ്പെട്ടൊ. ടുട്ടുവിന് ഒരു പണി കൊടുക്കണം. കുഞ്ഞൻ ചാക്കിൽ ഒരു വലിയ കല്ലെടുത്തിട്ടു.ഇതൊന്നുമറിയാത്ത ടുട്ടു വീട്ടിലെത്തി ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി. എന്നിട്ട് ചാക്കിലുള്ളത് അതിലേക്കിട്ടു .ഭും.. എന്റമ്മോ എന്റെ മേല് പൊള്ളിയെ .ആരെങ്കിലും സഹായിക്കണെ.അവൻ ഒറ്റ ഓട്ടം

അളക എസ് നായർ
4 B ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ