ജി.എച്ച്.എസ്. കാലിക്കടവ്/അക്ഷരവൃക്ഷം/മഴയുടെ കുൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
മഴയുടെ കുൂടെ

ഇപ്പോൾ നാം വീട്ടിലാണ്. അച്ഛനും അമ്മയ്ക്കും കുടപ്പിറപ്പുകൾക്കും ഒപ്പം സന്തോഷിക്കേണ്ട ദിനങ്ങളാണ് നമുക്ക് വേണ്ടത്. കാരണം എല്ലാവർക്കും ഒപ്പം ഉള്ള ദിവസങ്ങളിൽ എല്ലാവരുടേയും ഒപ്പം ഒന്നിച്ചിരുന്ന് സന്തോഷിക്കാനും അവരെ അറിയാനും കഴിയുന്നു. പക്ഷെ, ഇപ്പോഴത്തെ കൊറോണ എന്ന മഹാമാരിയിൽ പെട്ടവരെ ഓർത്ത് സങ്കടപ്പെടെണ്ടതും ഉണ്ട്.

വീട്ടിൽ ഇരിക്കുന്ന ഈ ദിവസങ്ങളിൽ പലതിനേയും നേരിട്ടറിയാനും അനുഭവിക്കാനും നമുക്ക് കഴിയും. എല്ലാവർക്കും തിരക്കാണ്. ഒന്നിനേയും ശ്രദ്ധിക്കാൻ ആരും ശ്രമിക്കില്ല. അങ്ങനെ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന പലതിനെയും അറിയാൻ ഇപ്പോൾ നമ്മുക്ക് കഴിയും. നമ്മൾ ശ്രദ്ധിക്കാത്തതും നമ്മളെ ശ്രദ്ധിക്കുന്നതുമായ ഒരുപാട് കാര്യങ്ങൾ. അവ അറിയാൻ ശ്രമിക്കുക.

നമ്മുക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്. ഉണ്ടായിട്ടുണ്ട്. നമ്മൾ അവയെ പിന്നിലാക്കി മുമ്പേ പോകും. ഒരിക്കൽ എങ്കിലും അതിനെ തിരിഞ്ഞു നോക്കുക. നമ്മുടെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങൾ കാണാം. അതൊക്കെ ഓർത്തെടുക്കാം. ഇപ്പോൾ അതിന് ധാരാളം സമയമുണ്ട്.

എന്റെ അനുഭവങ്ങളിൽ എന്നും ഉണ്ടാകുന്നത് മഴയാണ്. ഇക്കാലത്തെ കുട്ടികൾക്ക് മഴ എന്തെന്ന് അറിയില്ല. അറിയാൻ അവർ മഴയെ അനുഭവിക്കാറില്ല. എന്റെയും അവസ്ഥ ഇതുപോലെ തന്നെയാണ്. മാറുന്ന കേരള ജനതയും സംസ്കാരവും കാരണമാണ് ഇപ്പോഴത്തെ കുട്ടികൾക്ക് മഴയനുഭവങ്ങൾ നഷ്ടമാക്കാര്. എനിക്കും ഇതാണവസ്ഥ. എന്നാൽ ചെറിയ തോതിലെങ്കിലും ഞാൻ മഴയുമായി കൂട്ടുകെട്ടാറുണ്ട്. മഴയെ എനിക്കും എന്നെ മഴയ്ക്കും അറിയാനുള്ള നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. കാലത്തിനൊപ്പം മാറാത്ത ഗ്രാമങ്ങളിൽ മഴ എന്നും ഒരു കുളിർമയാണ്. ഗ്രാമ ഭംഗിയാണ്. അങ്ങനെ ഉള്ള അമ്മയുടെ നാട്ടിൽ എത്തിയാണ് ഞാൻ അധികവും മഴയുടെ സുഖം അനുഭവിച്ചിട്ടുള്ളത്. അനുഭവിക്കാത്ത മഴ നമുക്കെന്നും ഒരു രോഗകാരിയാണ്. അല്ലേ. നനഞ്ഞ മഴകൾ അനുഭവങ്ങൾ ആണ്. മറക്കാനാകാത്ത മഴയനുഭവങ്ങൾ. നനയാൻ കിട്ടുന്ന മഴകളിൽ ഞാൻ നനയും. എന്നാൽ കാണാൻ മാത്രം കിട്ടുന്ന മഴകളിൽ മറ്റുള്ളവയുടെ സന്തോഷം ഞാൻ അറിയും. പെയ്യുന്ന മഴയെ കാണാൻ നല്ല ചന്തമാണ്. മഴ പെയ്യുമ്പോൾ വീഴുന്ന മഴ തുള്ളികൾക് ആയിരം കഥകൾ പറയാനുണ്ടാകും. അവ മണ്ണിൽ പതിക്കുമ്പോൾ ആ കഥകൾ മണ്ണോടു ചേരുന്നു. ആരും ആ കഥകൾ കണ്ടെതാൻ ശ്രമിക്കുന്നില്ല. ഞാൻ അതാണ് തിരയുന്നത്. മഴയുടെ കഥ. മഴയിൽ പ്രകൃതിക്ക്‌ മറ്റൊരു സൗന്ദര്യമാണ്. പാറകളിലേക്കിറ്റുന്ന മഴത്തുള്ളി പാറയിൽ തട്ടി അനേകം കണികകളായി മാറി മുഖത്തു തൊടുന്നതും, ആദ്യത്തെ മഴത്തുള്ളി കവിളിൽ വീഴുന്നതും, മഴ കണ്ണീരിനെ മറയ്ക്കുന്നതും, ഇലകളിലേകിറ്റിയ മഴത്തുള്ളിത്തെന്നി എന്റെ ഉയിരിലേക്ക് വീണതും എല്ലാം ഇപ്പോൾ ഓർക്കുമ്പോൾ മനസ്സ് കൊതിക്കുന്നു ഒരിക്കൽ കൂടി?

ഇതാണെന്റെ മഴ അനുഭവങ്ങൾ. ഇപ്പോയെനിക്കീ മഴയെ ആസ്വദിക്കാൻ കഴിയുന്നില്ല. മഴ മാറി. മഴയുടെ കുളിർമ പോയി. അവയുടെ കഥയും താളവും മാറി. കാരണം ഇപ്പോഴത്തെ മഴ വെറുമൊരു മഴയാണ് അനുഭവമല്ല.

അദീന കെ
8 ബി ജി.എച്ച്.എസ്. കാലിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം