ജി.എച്ച്.എസ്. കാലിക്കടവ്/അക്ഷരവൃക്ഷം/തകർക്കും നാം ഈ മഹാമാരിയേ

Schoolwiki സംരംഭത്തിൽ നിന്ന്
തകർക്കും നാം ഈ മഹാമാരിയേ

ലോകം മുഴുവൻ താണ്ഡവമാടി
സംഹാരരൂപിണിയായ് കൊറോണ
പല രാജ്യങ്ങളും ഈ തീയിൽ
വെന്തെരിഞ്ഞു പോയ്
അമേരിക്കയും ഇറ്റലിയും
ചുട്ടെരിക്കപ്പെട്ടു

അവളുടെ നീചമായ കണ്ണുകൾ
കേരളത്തിലും പതിഞ്ഞു
എന്നാൽ പല ദുരന്തങ്ങളിലും
തളരാതെ നിന്നവരാണ് നമ്മൾ

ഇതിനെയും തോൽക്കാതെ
അതിജീവിക്കും നാം
ജാതിമതഭേദങ്ങളില്ലാതെ
കൈകൾ കഴുകി പോരാടും നാം

സ്വാതന്ത്ര്യമില്ലാതെ കൂട്ടിലടച്ച കിളികളായ്
വീടിനിലുള്ളിൽ കഴിയുന്നു നാം
കൊറോണയുടെ ജ്വാലകലെ
തല്ലിക്കെടുത്തും നാം ഒറ്റക്കെട്ടായ്

അതിജീവിക്കും ഈ മഹാമാരിയെ
ആൾ ദൈവങ്ങളൊക്കെ
ശക്തിയില്ലാതെയായ്
ഭൂമിയിലെ മാലാഖാമാർ അവരുടെ
ജീവൻ പണയപ്പെടുത്തി

രാപ്പകലില്ലാതെ പോരാടുന്നു
ഒരുമയോടെ ശക്തിയാൽ കീഴടക്കും
കൊറോണ എന്ന വിപത്തിനെ

അമയ ബൈജു
9.A ജി.എച്ച്.എസ്. കാലിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത