ജി.എച്ച്.എസ്. കാലിക്കടവ്/അക്ഷരവൃക്ഷം/കൊറോണയ്ക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്കെതിരെ

ഒരിക്കൽ ഈ ലോകത്ത് ഒരു രോഗം പിടിപെട്ടു. അതിന് കൊറോണ വൈറസ് എന്ന് പേരിട്ടു. ഈ രോഗം പടർന്ന് ലോകം മൊത്തം വ്യാപിച്ചു. ടി. വി യിലും, പത്രത്തിലും, മൊബൈൽ ഫോണിലും, റേഡിയോയിലും കൊറോണയെ പറ്റി വാർത്തകൾ കേട്ടിട്ടും എല്ലാവരും അനാവശ്യമായി പുറത്തിറങ്ങും. പിന്നീട് പോലീസും സർക്കാരും ഇടപെട്ട് എല്ലാവരെയും വീട്ടിലിരുത്തി. അങ്ങനെ ഒരിടത്ത് ആരു പറഞ്ഞാലും കേൾക്കാത്ത അപ്പു എന്ന കുട്ടി ഉണ്ടായിരുന്നു. ആ കുട്ടി ഒരിക്കൽ അമ്മയോട് പറഞ്ഞു:അമ്മേ, എനിക്ക് പുറത്തുപോയി കളിക്കണം. അപ്പോൾ അമ്മ പറഞ്ഞു :വേണ്ട, ഇപ്പോൾ കൊറോണ പടരുകയാണ് പുറത്തു പോകരുത്. പക്ഷെ അവന്റെ നിർബന്ധത്തിന് വഴങ്ങി അമ്മ അവനെ കളിക്കാൻ വിട്ടു. അമ്മ അവന് ഹാൻഡ് സാനിറ്റൈസർ കൊടുത്തു. പക്ഷെ അവൻ അമ്മയെ കാണാതെ അത് മുറിയിൽ വച്ചിട്ട് കളിക്കാൻ പോയി. 20മിനിറ്റ് കൂടുമ്പോൾ കൈ കഴുകണം എന്ന് പറഞ്ഞാണ് അമ്മ അത് കൊടുത്തത്. അവൻ ഗ്രൗണ്ടിലെത്തി. പക്ഷെ ആരും കളിക്കാൻ ഉണ്ടായിരുന്നില്ല. അവൻ അവിടെ ആകെ അലഞ്ഞു നടക്കാൻ തുടങ്ങി. ഇതൊരു ബുൾബുൾ ഗൈഡ് കാണുന്നുണ്ടായിരുന്നു. അവൾ അവന്റെ അടുത്ത് പോയി. ഒരു മീറ്റർ അകലം പാലിച്ചു നിന്നു. എന്നിട്ട് അവനോട് ചോദിച്ചു :നീ എവിടേക്കാണ് പോകുന്നത്? കളിക്കാൻ വന്നതാണ്. അവൻ പറഞ്ഞു. അപ്പോൾ ബുൾബുൾ അവനോട് പറഞ്ഞു :കൊറോണ കാലം ആണെന്ന് അറിയില്ലേ? പുറത്തിറങ്ങുന്നവരെ പറഞ്ഞു മനസിലാക്കി തിരിച്ചു വിടാനാണ് ഞാൻ ഇവിടെ നിൽക്കുന്നത്. നിനക്ക് നിയമങ്ങൾ ഒന്നും അറിയില്ലേ? ഇല്ല അവൻ പറഞ്ഞു. ഞാൻ പറഞ്ഞു തരാം. ബുൾബുൾ പറയാൻ തുടങ്ങി :1, ആളുകൾ കൂട്ടമായി നിൽക്കരുത്. 2, ആളുകൾ കൂട്ടമായി നിൽക്കുന്നിടത്തു പോകരുത്. 3, ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈ റബ്ബ് ചെയ്യുക, 4, ആവശ്യത്തിനു പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം, 5, എല്ലാവരും നല്ല ആഹാരം കഴിച് ഹെൽത്തി ആയി ഇരിക്കണം. അന്ന് അപ്പു വീട്ടിൽ ചെന്ന് നടന്നതെല്ലാം അമ്മയോട് പറഞ്ഞു. കുടാതെ പുറത്തിറങ്ങുമ്പോൾ മാസ്ക് വേണം, അത് അമ്മ ഉണ്ടാക്കിതരണം എന്നും പറഞ്ഞു. പിന്നീട് അവൻ നല്ല കുട്ടിയായ് നിയമങ്ങൾ അനുസരിച്ച് പോകും. അങ്ങനെ അവൻ നല്ല കുട്ടി ആയി.

അനിഘ. കെ
3 ജി.എച്ച്.എസ്. കാലിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ