ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2011-12-ലെ പ്രവർത്തനങ്ങൾ
മധുരമിജ്ജീവിതം ചെറുതാണെന്നാകിലും
ഞങ്ങളുടെവിദ്യാലയത്തിലെ പ്രവർത്തന ചിത്രങ്ങൾ1 (2010-11) ഞങ്ങളുടെവിദ്യാലയത്തിലെ പ്രവർത്തന ചിത്രങ്ങൾ 2(2010-11)
ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്,ലെയറിങ്ങ് പരിശീലനവും സസ്യപ്രദർശനവും
കരിപ്പൂർ ഗവൺമെന്റ് ഹൈസ്കൂളിൽ UP വിഭാഗം കുട്ടികൾക്കായി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നീ ആധുനിക സസ്യ പരിപാലന രീതികളെക്കുറിച്ച് പരിശീലനം നൽകി. സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നെടുമങ്ങാട് കൃഷി ആഫീസറുടെ നേതൃത്വത്തിൽ കൃഷിഭവനും, മുഖവൂർ നഴ്സറിഎന്നിവ സംയുക്തമായാണ് ഇത് സംഘടിപ്പിച്ചത്. കൃഷി ആഫീസർ ശ്രീ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ശ്രീ സുനിൽകുമാർ പ്രവർത്തനങ്ങൾ കാണിച്ചു തന്നു.മുഖവൂർ നഴ്സറി ഉടമ ശ്രീ രമേഷ് സസ്യങ്ങൾ സൗജന്യമായ് സ്കൂളിൽ നൽകി.പേര,സപ്പോട്ട,മാവ്,റോസ്,ചെമ്പരത്തി,മാതളം,റബ്ബർ,പ്ലാവ് തുടങ്ങിയ സസ്യങ്ങളിൽ പരിശീലനം നൽകി.അദ്ധ്യാപകരായ J സിന്ധു,ഷിഹാബ്ബുദ്ദീൻbപ്രതാപൻ,സജീവ്,ഹരികുമാർ എന്നിവർ നേതൃത്വം നൽകി. നൂറിലധികം കുട്ടികൾ പരിശീലനം നടത്തി.
ഡിജിറ്റൽ മാഗസിൻ പ്രകാശനം
കരിപ്പൂർ ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം എഴുത്തുകാരനായ ശ്രീ.പാലോട് ദിവാകരൻ നിർവ്വഹിച്ചു. കുട്ടികളുടെ രചനകളടങ്ങിയ ഡിജിറ്റൽ മാഗസിൻ - ഡിജിറ്റൽ മർമരങ്ങൾ പ്രകാശനം ചെയ്തുകൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഉഷ അധ്യക്ഷയായിരുന്ന ചടങ്ങിൽ ഷാജി സാർ സ്വാഗതം പറഞ്ഞു. ഹരിദാസ് സാർ ആശംസ പറഞ്ഞു. പാർവ്വതി തന്റെ കഥ അവതരിപ്പിച്ചു. രഹ്‍ന, ഗോപിക തുടങ്ങിയവർ കവിതാവതരണം നടത്തി. പ്രണവ് നന്ദി പറഞ്ഞു. രേഷ്‍മാ കൃഷ്ണയായിരുന്നു പരിപാടിയുടെ അവതാരക.
രസതന്ത്ര വർഷം
അന്താരാഷ്ട്ര രസതന്ത്ര വർഷാചരണത്തിന്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് യൂണിറ്റിന്റ ഭാഗമായി ഞങ്ങളുടെ സ്കുളിലെ ക്ളസുകൾ നടന്നു "രസതന്ത്രം നമ്മുടെ ജീവിതത്തിൽ " എന്ന വിഷയത്തിൽ ക്ളാസ് എടുത്തത് പരിഷത്ത് പ്രവർത്തകരായ P.K സുധിയും, ജിജോകൃഷ്ണനുമാണ് .മാഡം ക്യുറിക്ക് നോബൽ സമ്മാനം ലഭിച്ചത്തിന്റെ ശതാബ്ദിയും കൂടിയാണ് രസതന്ത്ര വർഷത്തിന്റെ പ്രത്യേകത നമ്മുടെ ജീവിതത്തിലുടനീളം രസതന്ത്രമാണെന്ന് അവർ ഉദാഹരണങ്ങൾ പറഞ്ഞ് വ്യക്തമാക്കി.നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും രസതന്ത്രം പ്രവർത്തിക്കുന്നു. നാമുപയോഗിക്കുന്ന മരുന്നുകളെല്ലാം രസതന്ത്രത്തിന്റെ കാരുണ്യമാണ്.എന്നാൽ രാസവസ്തുക്കളുടെ ഉപയോഗത്തിലൂടെ മനുഷ്യന് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും അവർ പറഞ്ഞു തന്നു.സ്വന്തം ജീവൻ ഗവേഷണത്തിനായി ഉഴിഞ്ഞു വച്ചശാസ്ത്രജ്ഞയാണ് മേരി ക്യൂറി.
വായന ദിനത്തിൽ ഇ.വായന
കംപ്യൂട്ടറും ഇന്റർനെറ്റും വായനയെ തളർത്തുന്നില്ല എന്നു തെളിയിച്ചു കൊണ്ട് കരിപ്പൂര് G.H.S ൽ ഇ.വായന നടത്തി. ബ്ലോഗ്,വിക്കിപീഡിയ,ഓൺലൈൻ മാഗസിനുകൾ തുടങ്ങിയവ വായിക്കുകയും കുറിപ്പു തയ്യാറാക്കുകയും ചെയ്തു കൊണ്ടാണ് വായനാ ദിനാചരണം നടത്തിയത്.അസംബ്ലിയിൽ അൽനൗഫിയ.എൻ,കൃഷ്ണപ്രിയ.ഡി.പി, അജയ്.വി.എസ് എന്നിവർ വായനാദിന സന്ദേശം അവതരിപ്പിച്ചു.ഐശ്വര്യ. ജെ.ആർ ബെന്യാമിന്റെ ആടു ജീവിതം വിശദമായി പരിചയപ്പെടുത്തി.ഹിന്ദി പുസ്തകവായന നടന്നു.എൽ.പി വിഭാഗം കുട്ടികൾ കഥാസ്വാദനവും നടത്തി.
വേനൽ മഴയായി
മെയ്5,6 തീയതികളിൽ ഞങ്ങളുടെ സ്കൂളിൽ പല വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്യാംപ് നടന്നു.രസതന്ത്രവർഷവുമായി ബന്ധപ്പെട്ട് ശാസ്ത്ര പരീക്ഷ ഞങ്ങളോടെയായിരുന്നു തുടക്കം.ശാസ്ത്രസാഹിത്യപരിഷത്ത് അംഗമായ ഹരികൃഷ്ണൻ ചേട്ടനാണ് രസകരമായ രസതന്ത്രത്തിലേക്ക് ഞങ്ങളെ കൊണ്ടു പോയത്.മാജിക്കിന്റെ മായക്കാഴ്ചയിലേക്ക് ഞങ്ങളെ കൊണ്ടു പോയത് സുരേഷൻ ചേട്ടനാണ്.സതീശൻ പന്തലക്കോട് നാടൻ പാട്ടിന്റെ ഈണവും താളവും നൽകി.ഇംഗ്ലീഷിന്റെ സർഗാത്മകരചനയിലേക്ക് ഞങ്ങളെ നയിച്ചത് അധ്യാപകരായ ഗിരിജടീച്ചറും ഫാത്തിമടീച്ചറും ആണ്.വേണുസാർ ഗണിതം കൗതുകമുള്ളതാക്കി തീർത്തപ്പോൾ കാർട്ടൂൺ വരകളിലേക്ക് ഞങ്ങളെ എത്തിച്ചത് അഭിലാഷ് ചേട്ടനാണ്.ഞങ്ങൾ നന്നായി ആസ്വദിച്ച ഒരു ക്യാംപായിരുന്നു അത്.
ജൂലൈ 21 ചാന്ദ്രദിനം
ജൂലൈ 21 ചന്ദ്രബിംബം തങ്കത്താഴികക്കുടമല്ലെന്ന് മനുഷ്യൻ നേരിട്ടു കണ്ടിട്ട് 42 വർഷം പൂർത്തിയായി. ഈ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയും IT ക്ലബ്ബും ചേർന്ന് ഞങ്ങളുടെ സ്കൂളിൽ ചില പ്രവർത്തനങ്ങൾ നടത്തി.
ബഹിരാകാശപ്രശ്നോത്തരി (മൾട്ടിമീഡിയ പ്രസന്റേഷൻ) യിൽ ഞങ്ങൾ ആവേശത്തോടെയാണ് പങ്കെടുത്തത്. K-Star എന്ന സോഫ്റ്റ് വെയറിലൂടെ ഞങ്ങൾ ചന്ദ്രന്റെ വൃദ്ധിക്ഷയം നിരീക്ഷിച്ചു.സ്കൂളിലെ കുട്ടി IT കോർഡിനേറ്റർമാർ UP യിലെ ഓരോ ക്ലാസ്സിലെ കുട്ടികളേയും ഇതു പരിചയപ്പെടുത്തി.മാനത്തേയ്ക്കൊരു കിളിവാതിൽ എന്ന CD യുടെ പ്രദർശനവും നടന്നു.
പ്രേംചന്ദ് ദിനം
ഹിന്ദി സാഹിത്യത്തിലെ കഥാകാരനായ പ്രേംചന്ദിന്റെ ജന്മദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പോസ്റ്റർ രചന,പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു.പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ പ്രദർശനം,അദ്ദേഹത്തിന്റെ കഥകളുടെ ചലച്ചിത്രാവിഷ്കാരങ്ങളുടെ പ്രദർശനവും നടന്നു.
സാങ്കേതികാധിഷ്ടിത വിദ്യാഭാസത്തിൽ രക്ഷാകർത്തൃ ബോധനം
ഞങ്ങളുടെ സ്കൂളിൽ വിവരവിനിമയ സാങ്കേതികാധിഷ്ടിത വിദ്യാഭാസത്തിൽ രക്ഷാകർത്തൃ ബോധനം നടന്നു. ഗിരിജ ടീച്ചർ അധ്യക്ഷയായിരുന്ന ക്ലാസ് ഉദ്ഘാടനം ചെയ്തത് PTA പ്രസിഡന്റ് ശ്രീ വാണ്ട മണികണ്ഠനാണ്. ICT എന്ത് എന്തിന് എന്ന വിഷയത്തിൽ ഷീജടീച്ചറും ബിന്ദുടീച്ചറും ക്ലാസെടുത്തു. രക്ഷിതക്കൾക്ക് പഠന സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തിയത് ഞങ്ങളുടെ കൂട്ടുകാരായ ശ്രുതി,രേഷ്മ,രഹ്ന,വന്ദന തുടങ്ങിയവരാണ്.ആനിമേഷൻ ഫിലിം നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ അജയ് v.s രസകരമായി പറഞ്ഞു കൊടുത്തു. SSITC എബിൻ .c.ജോസ് സ്വാഗതവും ഗായത്രി നന്ദിയും പറഞ്ഞു.നമ്മുടെ ഈ പരിപാടിയെക്കുറിച്ച് രക്ഷിതാക്കൾ വളരെനല്ല അഭിപ്രായമാണ് പറഞ്ഞത്.അവരുടെ മക്കൾ ഇത്ര ഭംഗിയായി ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിൽ അവർ അത്ഭുതം പ്രകടിപ്പിച്ചു.തുടർന്നു നടക്കുന്ന പരിശീലന ക്ലാസുകളിൽ പങ്കെടുക്കാനും അവർ അതിയായ താൽ പര്യം പ്രകടിപ്പിച്ചു.രക്ഷകർത്താക്കളുടെ എണ്ണം കുറവായിരുന്നെങ്കിലും അവർ ഈ പ്രവർത്തനത്തിന് നല്ലൊരു പ്രചാരണം നൽകുമെന്നുള്ളതിൽ സംശയമില്ല.കുട്ടികളുടെ ക്ലാസും രക്ഷകർത്താക്കളുടെ പ്രതികരണവും 1 2
Ants അനിമേഷൻ ക്യാമ്പ്
സെപ്റ്റംബർ 5,6,7,22തിയതികളിൽ ഞങ്ങളുടെ സ്കൂളിൽ അനിമേഷൻ പരിശീലനം നടന്നു.IT@school-ന്റെ 'Ants' ന്റെ [animation training for students] ഭാഗമായാണ് ഇതു നടന്നത്. UBUNTU-ലെ 'Ktoon'-ൽ അനിമേഷൻ പരിശീലനം ലഭിച്ച അജയ്,ഷിഹാസ്,പ്രമോദ് എന്നിവരാണ് ഞങ്ങൾക്ക് ക്ലാസെടുത്തത്.ഞങ്ങൾ വരച്ച ചിത്രങ്ങൾക്ക് ചലനം കൊടുത്തപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം പറയാൻ കഴിയില്ല. 'Ktoon'-ൽ നിർമ്മിച്ച അനിമേഷനു 'open shot'-ൽ editing
നടത്തി. 'Audocity'-ൽ ശബ്ദം റെക്കോഡ് ചെയ്ത് അത് 'Open shot'-ൽ edit ചെയ്ത് ഞങ്ങളുടെ ചിത്രത്തിന് ജീവനോടൊപ്പം ശബ്ദവും നൽകി. നെടുമങ്ങാട് സബ് ജില്ലയിലെ മറ്റു സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുൾപ്പെടെ ഞങ്ങൾ 30 പേരുണ്ടായിരുന്നു
രസതന്ത്ര വണ്ടി വന്നപ്പോൾ
2011 രസതന്ത്ര വർഷത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും ശാസ്ത്ര സാഹിത്യപരിഷത്തിന്റെ രസതന്ത്രവണ്ടി വന്നു. ഒരു കൂട്ടം ശാസ്ത്ര വിദ്യാർത്ഥികളും അനേകം ശാസ്ത്രപരീക്ഷണങ്ങളുമായാണ് രസതന്ത്രവണ്ടി വന്നത്. ഫിനോൾഫ്തലിൻ ഉപയോഗിച്ച് ഒരു പേപ്പറിൽ '2011 രസതന്ത്രവർഷം' എന്നെഴുതിക്കൊണ്ടുള്ള ഒരു പരീക്ഷണത്തോടെയാണ് അവരുടെ മാജിക്കുകൾ ആരംഭിച്ചത്. പൂവിന്റെ നിറം മാറ്റൽ, വിവിധ നിറത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് വസ്തുക്കളുടെ നിറം മാറ്റുക എന്നിവയെല്ലാമായിരുന്നു അവരുടെ പരീക്ഷണങ്ങൾ. 2011 രസതന്ത്രവർഷം ആഘോഷിക്കാനുള്ള പ്രധാന കാരണം മാഡം ക്യൂറിയാണ്. മാഡം ക്യൂറിയ്ക്ക് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതിന്റെ 100ാം വർഷമാണിത്. ഈ വിഷയത്തെ അടിസ്ഥാനമാക്കി മാഡം ക്യൂറിയുടെ ജീവചരിത്രം അവർ നാടകമായി അവതരിപ്പിച്ചു. വളരെ രസകരവും അതിശയിപ്പിക്കുന്നതുമായിരുന്നു അവർ അവതരിപ്പിച്ച പരിപാടികൾ. ഏകദേശം ഒന്നര മണിക്കൂറോളം അവർ നമുക്കുവേണ്ടി പരിപാടികൾ അവതരിപ്പിച്ചു.
ഹാർഡ് വെയർ പരിശീലനം
നമ്മുടെ സ്കൂളിൽ ഹാർഡ് വെയർ പരിശീലനം നടത്തി.രണ്ട് ബാച്ചുകളായിട്ടാണ്പരിശീലനം നടന്നത്.ഡിസംബർ 27,28 എന്നീ തീയതികളിലായിരുന്നു ആദ്യ ബാച്ചിന്റെ പരിശീലനം.29,30 രണ്ടാമത്തെ ബാച്ചിനും പരിശീലനം നൽകി. രണ്ടു ബാച്ചുകളിലായി 71 കുട്ടികളാണ് പരിശീലനം നേടിയത്.ആറു സ്കൂളുകളിലെ കുട്ടികളാണ് പങ്കെടുത്തത്. ഐ.ടി.@സ്കൂളിലെ ശ്രീലതടീച്ചർ,നമ്മുടെസ്കൂളിലെഷീജാബീഗംടീച്ചർ,ബിന്ദുടീച്ചർ എന്നിവരാണ് പരിശീലനം നൽകിയത്.വളരെ ലളിതമായി ഇവർ കാര്യങ്ങൾ പറഞ്ഞുതന്നു.ആദ്യമൊന്നും കമ്പ്യൂട്ടറിന്റെ ചെറിയ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കഴിയാതിരുന്ന ഞങ്ങൾക്ക് ഇപ്പോൾകമ്പ്യൂട്ടറിലെ പല പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. നിരവധി കമ്പ്യൂട്ടറുകൾ ഞങ്ങൾ പൊളിച്ചു നോക്കി. മാത്രമല്ല, അവയുടെ പ്രശ്നങ്ങൾ തിരിച്ചറിയാനും അത് പരിഹരിക്കാനും സാധിച്ചു.തികച്ചും പ്രയോജനകരമായ ക്ലാസായിരുന്നു ഇത്.