ജി.എച്ച്.എസ്. കരിപ്പൂർ/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതിയെ അറിഞ്ഞ് യാത്രകൾ
ഈ സ്ക്കൂളിൽ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിച്ചുവരുന്നു. സോഷ്യൽ സയൻസ് അധ്യാപകനായ നൗഷാദ്ഹുസൈൻ ആണ് ടൂറിസം ക്ലബ്ബിന് നേതൃത്വം നൽകുന്നത്. വാഗമൺ, രാമക്കൽ മേട് എന്നിവിടങ്ങളും വയനാ‍ട്, ഊട്ടിയും സന്ദർശിച്ചു.സ്കൂളിനു സമീപത്തുള്ള ഇരിഞ്ചയംലൈബ്രറിയുമായി ചേർന്ന് പ്രകൃതിയെ അറിയുന്നതിനും വിത്തെറിഞ്ഞ് നടക്കുന്നതിനും മാലിന്യ നിർമാർജനത്തിനും വേണ്ടി മഴനടത്തം എന്ന പരിപാടിയിൽ ഞങ്ങളുടെ അധ്യാപകരും കുട്ടികളും പങ്കെടുത്തു. കേരളത്തിന്റെ ഭൂപ്രകൃതിയുടെ വൈവിദ്ധ്യം അടുത്തറിയുന്നതിനും പ്രകൃതിയുമായി അടുത്തബന്ധം പുലർത്തുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നുണ്ട്. യാത്രാസമയം കുറയ്ക്കുന്നതിനും പ്രകൃതിയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനും പ്രകൃതികാഴ്ചകൾ ആസ്വദിക്കുന്നതിനു അനുയോജ്യമായ സ്ഥലങ്ങളാണ് ഞങ്ങൾ തെരഞ്ഞെടുക്കുന്നത്. യാത്രകളോടനുബന്ധിച്ച യാത്രാവിവരണ രചനാമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

മൂന്നാർ യാത്ര
മൂന്നാർ യാത്ര