ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/ലിറ്റിൽകൈറ്റ്സ്
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
കാസറഗോഡ് :മൊഗ്രാൽ പുത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി ടി ബീന ഉദ്ഘാടനം ചെയ്തു. മൊഗ്രാൽ പുത്തൂർ ടെക്‌നിക്കൽ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർ ഇബ്രാഹിം ഖലീൽ ക്ലാസെടുത്തു. പി ടി എ പ്രസിഡന്റ് നെഹ്റു കടവത്ത്, കൈറ്റ് മെൻറ്റർമാരായ
ഷഫീഖ് ടി പി , ആരിഫ , റഫീഖ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ലിറ്റിൽ കൈറ്റ്സ് 2018-2020
ലിറ്റിൽ കൈറ്റ്സ് 2019-2021
ലിറ്റിൽ കൈറ്റ്സ് 2019-2022
ലിറ്റിൽ കൈറ്റ്സ് 2020-2023
- ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ മൊഗ്രാൽ പുത്തൂർ ഒമ്പതാം തരം ലിറ്റിൽ കൈട്സ് മെമ്പർമാരുടെ ഏകദിന ക്യാമ്പ് 20/01/22 ന് സ്കൂളിൽ നടന്നു.ശ്രീമതി. പ്രിയ. സി. എച്ച് സ്വാഗതം പറഞ്ഞ ക്യാമ്പിന്റെ ഔദ്യോദിഗ ഉത്ഘാടനം H. M ന്റെ ചുമതല വഹിക്കുന്ന ശ്രീ.രാഘവ. M.N നിർവഹിച്ചു. ശ്രീമതി. പ്രിയ. സി. എച്ച്, ശ്രീ ബിജു. പി. വി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. മറ്റു സ്കൂളുകളിലെ ക്യാമ്പ് അംഗങ്ങളുമായുള്ള സംവേദനാത്മക സെഷനിൽ നമ്മുടെ സ്കൂളിലെ നന്ദന ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവച്ചു.രാവിലെ 9.30 ന് തുടങ്ങിയ ക്യാമ്പ് വൈകിട്ട് 4.30 ന് ശ്രീ. ബിജു. പി. വി നന്ദി പറഞ്ഞതോടെ അവസാനിച്ചു.


| 11028-G. H. S. S. Mogralputhur-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11028-G. H. S. S. Mogralputhur |
| റവന്യൂ ജില്ല | KASARAGOD |
| വിദ്യാഭ്യാസ ജില്ല | KASARAGODE |
| ഉപജില്ല | KASARAGOD |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ARIFA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | MOHAMMED SHAFEEQ |
| അവസാനം തിരുത്തിയത് | |
| 02-06-2026 | 11028 |