മനുഷ്യ മനസ്സിൽ ഭീതിയുമായി
വരുന്നിതാ.... ഭീകര രോഗം
കൊടും ഭീതി ഉറയുന്ന രോഗം
നമ്മുടെ ഹൃദയം തകർക്കുന്ന രോഗമാണ്....
ഇനി എന്റെ നോവിന്റെ പാത യോരത്ത്
നീങ്ങി ഞെരുങ്ങുന്ന രോഗബാധ
മനസ്സു തേങ്ങുന്നു കണ്ണു നിറയുന്നു
നെഞ്ചു പിടയുന്ന രോഗ ബാധ
പുഞ്ചിരികളെല്ലാം പോയ് മറയുന്നു
കണ്ണു കലങ്ങി നോവുന്നു നമ്മൾ
ലോകം മരിക്കുന്നു ഭീതി പെരുകുന്നു
ഇനി എന്റെ നോവും പറിച്ചു കൊൾക.........
ഇനി എന്റെ തേങ്ങൽ പറിച്ചു കൊൾക.........
ഭീതിയെ നമ്മൾ അതിജീവിച്ചിടും
തലമുറയല്ലോ വളരുന്നിതാ