അതിജീവനം

ദരിദ്രത്തിന്റെ തിരിനാളം ആളി കത്തുന്ന കുടുംബത്തിൽ ഏക ആൺതരിയായി ജനിച്ചവനായിരുന്നു അവൻ. അവന്റെ മുകളിലായി രണ്ടു പെങ്ങമ്മാരും, താഴെയായി രണ്ടു അനിയത്തിയും. ജീവിതത്തിന്റെ വഴിത്താരകളിൽ അച്ഛനുണ്ടായിരുന്നിട്ടും അനാഥാത്ത്വത്തിന്റെ തണലിൽ വളർന്നവരായിരുന്നു അവർ. ഇത്തരത്തിൽ സ്വന്തം ജീവിതത്തിനു വർണങ്ങളേകി മറ്റൊരു കുടുംബജീവിതം നയിക്കുന്ന അച്ഛനെ തേടി പോകാനുള്ള പ്രായമെത്താത്ത ബാല്യം. സ്വന്തം പ്രായത്തിൽ കവിഞ്ഞ ചിന്താശേഷി കൈവന്ന അവന് അവന്റെ ബന്ധുവീട്ടിൽ നിന്നും ലഭിക്കുന്ന വഴക്കിന്റെയും, പക്ഷഭേദത്തിന്റെയു നികൃഷ്ടഭാവങ്ങൾ പെട്ടെന്നറിയാൻ സാധിക്കുമായിരുന്നു. തന്റെ പെങ്ങമ്മാർ പഠനം തുടർന്നെകിലും ഒരാൺകുട്ടിയെന്ന നിലയിൽ അവന് അത് കഴിയാതെയായി. ഇത്തരത്തിൽ ബാല്യകാലം അവസാനിക്കുന്നതോടെ അവന്റെ വിദ്യാഭ്യാസ ജീവിതത്തിനു കൂടെ ചങ്ങലവീണു. കൗമാരത്തിൽ തന്നെ വിയർപ്പുമായി സൗഹൃദത്തിലേർപ്പെടേണ്ട വന്ന അവന് ആ സൗഹൃദം നിലനിർത്താൻ വിയർപ്പുയെന്ന ശത്രു കരുത്തുയേകി. നാട്ടിലെ തുച്ഛമായ ശമ്പളത്തെ സ്വരുക്കൂട്ടി അവൻ നിർമിച്ച കൂരയിലേക്ക് അവന്റെ പെങ്ങമാരടങ്ങുന്ന കുടുംബവുമായി അവൻ ചെന്നുകയറി. അവൻെറ ചേച്ചിമാരുടെ പഠനത്തിൽ കുടുംബഭാരം ബാധിക്കരുതെന്ന ചിന്ത നാട്ടിൽ നിന്ന് വിദേശക്കുള്ള യാത്രയ്ക്ക് വഴിത്തിരിവായി. വർഷങ്ങളോളം അവൻ വളരെ ദുരിതപൂർണമായ ജീവിതം നയിച്ചു. അന്യനാട്ടിൽ വിയർപ്പും പ്രയത്നവും ചിലവഴിച്ചു സംബാധിക്കാൻ തുടങി. അവന്റെ സൗധം അവൻ കെട്ടിപ്പൊക്കുമ്പോഴും ആ ദൃശ്യം മനസ്സിൽ നിദ്രയിൽ കാണുന്ന സ്വപ്നരൂപത്തിലെ ദര്ശനമേകിയൊള്ളു. തന്റെ പെങ്ങമ്മാരുടെ വളർച്ച പോലും നോക്കി കാണുവാനോ, അറിയുവാനോ അവന് സാധിക്കുമായിരുന്നില്ല. തന്റെ വിശപ്പിനെ പോലും തടങ്കലിലാക്കിയാണ്അവൻ വിദേശത്തെ ഓരോ ദിനങ്ങളും കഴിച്ചുകൂട്ടിയത്. അവന്റെ സഹോദരിമാർ നാട്ടിൽ ഉയർന്ന വിദ്യാഭ്യാസം നേടുക തന്നെ ചെയ്ത്.വൈകല്യമുള്ള പെങ്ങൾക്ക് ബാല്യകാലത്തിലെ ലഭിക്കാത്ത ചികിത്സ കുറവ് മൂലം തുടരെയുള്ള ചികിത്സ ഫലപ്രദമായില്ല. തുടർന്ന് അവൾ അവരെ വിട്ടു പോയി. തന്റെ ഏക അനിയത്തിയുടെ വിയോഗത്തിൽ പോലും അവന് എത്തിച്ചേരാൻ കഴിയാതെയായി. സാങ്കേതിക പുരോഗതി കൈവരിച്ചു വരുന്ന സമയമായിരുന്നതിനാൽ ഒരു ഫോൺ കോളിലൂടെ 20സെക്കന്റ്‌ ദൈർഘ്യത്തിൽ പതിഞ്ഞ സ്വരത്തിലാണ് അവൻ തന്റെ അനിയത്തിയുടെ മരണവാർത്ത അറിഞ്ഞത്. ഓടിയെത്താൻ പറ്റുന്ന അകാലത്തിലായിരുന്നില്ല അവൻ. ഇക്കഴിഞ്ഞ വിദേശ ജീവിതത്തിൽ നിന്നും തന്റെ ഇനിയൊരു തലമുറയ്ക്ക് കൂടി സ്വസ്ഥ ജീവിതം നയിക്കാനുള്ള സമ്പാദ്യവുമായി അവൻ നാട്ടിലേക്കു തിരിക്കുകയാണ്. തന്റെ ഇനിയുള്ള രണ്ട് പെങ്ങമ്മാരുടെ വിവാഹം എന്ന സ്വപ്നവുമായി. തന്റെ വിദേശയാദനകളെ ഓര്മകളാക്കി തുടരെയുള്ള ജീവിതം നയിക്കുന്നതിന്. യാദനകളുടെ ഇടയിൽ ബാല്യവും, കൗമാരവും, നഷ്ടപെട്ട അവന്, തന്റെ യൗവനത്തിന്റെ പാതി എങ്ങനെ ജീവിക്കണം എന്നതിന് ഉത്തരമില്ലായിരുന്നു. തന്റെ കൂട്ടുകെട്ട് പഠിപ്പിച്ച സന്തോഷങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന ആപത്തിന്റെ സ്പർശവും. കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ട് ജീവിതത്തിന്റെ കയ്പുനീരിൽ മധുരമറിയാതെ, സ്വയം ത്യേജിച്ച അവന്റെ സന്തോഷങ്ങളെ എതിർക്കാൻ വിദ്യാസമ്പന്നരായിരുന്നിട്ടും പെങ്ങമ്മാർ മുതിർന്നില്ല. അമിതമായ മദ്യപാനത്തിന്റെയും പുകവലിയുടെയും ലഹരി തുടരെയുള്ള അവന്റെ ജീവിത സന്തോഷങ്ങളായി മാറി. ഇതിന്റെയൊക്കെ അടിയൊഴുക്കുകളിൽ പെങ്ങമ്മാരുടെ വിവാഹവും ആർഭാടമായി തന്നെ നടന്നു. ഇത്തരത്തിൽ വിദേശ ജീവിതം ഉപേക്ഷിച്ചു 5വർഷമായിരുന്നു. ഈ 5വർഷവും അവന്റെ ജീവിതം അപൂര്ണമായി അവന് ചിലവഴിച്ചു. ഹിന്ദു കുടുബത്തിൽ ജനിച്ച അവന് കല്യാണ പ്രായം അതിക്രമിച്ചിരുന്നില്ല. തിരിച്ചറിവുകൾ അവന്റെ ജീവിതത്തിലെ കരടുകളെ തുടച്ചു നീക്കിയപ്പോൾ, ലഹരിയും, കൃത്യത ഇല്ലാത്ത ജീവിതരീതിയും, പരിഭവങ്ങളും, പരാതികളും പറയാനാരുമില്ലാത്ത ജന്മമായി കഴിയുന്നതിലും മീതെയായി ഒരുപാടു സന്തോഷങ്ങളുണ്ടെന്നു അവനറിയാൻ തുടങി. ചില ഉത്തരവാദിത്തങ്ങൾ മധുരകരമാണെന്നും.ഇത്തരത്തിൽ സഹോദരിമാരുടെ വിവാഹത്തിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന അവന്റെ ജീവിതത്തിൽ, അവനൊരിക്കൽ പോലും ചിന്തിച്ചിട്ടില്ലാത്ത ആ കാര്യം സംഭവിച്ചു. അവന്റെ വിവാഹം. അത് അവന്റെ ജീവിതത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ നാളുകൾക്കുള്ളിൽ നടക്കുന്ന ഒന്നായിരുന്നു. ഇത്തരത്തിൽ ഒരു മധുരകരമായ ജീവിതം ഭാര്യയുമൊത്തു ജീവിക്കുന്ന അവന്റെ ജീവിതത്തിൽ ഇരട്ടിമധുരമായി. അവന്റെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരുപ്പു. സന്തോഷകരമായ ദിനങ്ങൾ കഴിയും തോറും അവന് ശാരീരികാപരമായ അസ്വസ്ഥകൾ അനുഭവപെട്ടു. ആരോഗ്യം ശെയിച്ചു തുടങ്ങി. പെട്ടന്നുള്ള ആരോഗ്യ ക്ഷയത്തിനു കരണം അന്വഷിച്ചു ഡോക്ടറെ സമീപിച്ച അവന്, കാൻസർ എന്ന മഹാരോഗത്തിനു താൻ അടിപപെട്ടു പോയി എന്ന സത്യത്തെ നേരിടേണ്ടി വന്നു. അവന്റെ രോഗം മൂർച്ഛിച്ചത് മൂലം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുകയും, ഇതേ തുടർന്ന് തന്റെ സമ്പാദ്യത്തെ മുഴുവൻ തിരിച്ചു കിട്ടുമെന്നുറപ്പില്ലാത്ത ജീവനുവേണ്ടി ചിലവഴിക്കുകയാണ്. ഒരുപാടു കഷ്ടതകൾ താണ്ടി, എല്ലാം സൗകര്യങ്ങളും കൈപിടിയിലാക്കിയപ്പോൾ, ആരോഗ്യം എന്ന വലിയ സമ്പാദ്യത്തിന്റെ വില മറന്നു പോയതാണ് അവൻ ചെയ്ത തെറ്റ്. ഇന്ന് അവന് ജീവിച്ചേ പറ്റു...... അവന്റെ ബാക്കി വെച്ച ജീവിതത്തിനു വേണ്ടിയല്ലെങ്കിലും, അവന്റെ തളളിലുള്ള രണ്ടു ജീവനുകൾക്കു വേണ്ടിയെങ്കിലും. അവൻ അനുഭവിച്ച യാതനകളും, നഷ്ടപ്പെട്ട ബാല്യവും, കൗമാരവും കൈയിൽ വന്ന സൗഭാഗ്യങ്ങൾക്കു മുന്നിൽ മറന്നു പോയപ്പോൾ....... കൃത്യതയില്ലാത്ത ഭക്ഷണരീതിയും, ലഹരിയും അവനെ വീണ്ടുമൊരു ദുരിതത്തിലേക്ക് നയിച്ചു. രോഗത്തെ ശമിപ്പിക്കാൻ കഴിയുമോ ഇല്ലയോ എന്ന ചോദ്യം, ജീവിതം എന്ന വലിയ ചോദ്യത്തിന് കൂടിയുള്ള ഉത്തരമാണ് നൽകേണ്ടത്. ദൈവത്തെ മുറുകെ പിടിച്ച ആ കുടുംബത്തിന്റെ പ്രാർത്ഥനയോ, സമ്പാദ്യത്തിന്റെ കൈത്താങ്ങാണോ അറിയില്ല. അവന് ഒരു രണ്ടാം ജന്മം ലഭിച്ചു. അവൻ രോഗത്തിൽ നിന്നും വിമുക്തി നേടി. അവൻ സമ്പന്നനായിരുന്നു രോഗത്തിന്റെ ചെലവ് വഹിക്കാൻ.ഇന്നത്തെ സമൂഹത്തിൽ സമ്പാദ്യം ഒരു ചോദ്യ ചിന്ഹമാകുമ്പോൾ, രോഗവിമുക്തിയെക്കാൾ, രോഗ പ്രതിരോധം പ്രവർത്തികമാക്കേണ്ട നാടാണ് നമ്മുടേത്. കാരണം ഇത് ദരിദ്രരുടെയും നാടാണ്. അത്ഭുതം, അത്ഭുതമാണ്. ദൈവം അത് എപ്പോഴും പ്രവർത്തിക്കില്ല. അത്ഭുതം കാക്കാതെ, ജീവിത സുരക്ഷിതമാക്കാൻ പഠിക്കണം. അവിടെയാണ് ജീവിതം സ്ഥിരത കൈവരിക്കൂ....... പ്രയത്നത്തോടൊപ്പം ഈ പാഠമറിയാതെ പോയതാണ് അവന്റെ അന്ത്യമില്ലാത്ത പ്രതിസന്ധിക്കു തണലേകിയതു. ഒരുപാടുനേടിയെടുക്കുന്ന തിരക്കിൽ നേരെയുള്ള ലോകത്തിലെ എല്ലാം തലങ്ങളും അറിഞ്ഞു, നല്ലത് ജീവിതമെന്ന നദിയിലെ ജലത്തിൽ ലയിപ്പിക്കുമ്പോൾ മാത്രമാണ് ദുരിതങ്ങൾക്കു അറുതി വരുക. ഒപ്പം നദി ശുദ്ധത കൈവിടാതെ ലക്ഷ്യസ്ഥാനത്തേക്കു ഒഴുകിക്കൊണ്ടായിരിക്കും. ആ ശുദ്ധത ഇല്ലാതാകുമ്പോൾ, മലിനമാക്കപ്പെടുമ്പോൾ നദിയുടെ അന്ത്യത്തിന് തുടക്കമാവും. രോഗപ്രതിരോധം കൈമുതലാക്കി ആരോഗ്യ നിലനിർത്താനും നമ്മൾ പഠിക്കണം. എന്തെന്നാൽ.. എന്ത് സമ്പാദ്യത്തെക്കാളും വലുത് ആരോഗ്യം എന്ന മറ്റൊരു സമ്പാദ്യമാണെന്ന തിരിച്ചറിവ്. അത് ഉണ്ടെകിൽ ജീവൻ എന്ന സമ്പത്തിനെ ലക്ഷ്യം എന്ന സ്ഥാനത്തേക്ക് എത്തിക്കാൻ കഴിയുകയുള്ളു

അനാമിക പി. പി
8 B ജി എച്ച് എസ്സ് നാഗലശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ