ജി.എച്ച്.എസ്.തേനാരി/ചരിത്രം
സ്വാതന്ത്ര്യത്തിനു മുമ്പ് മദ്രാസ് ഗവൺവെൻെറിനു കീഴിൽ വരുന്ന മലബാർ ബോഡ് ഓഫ് ഡിസ്ട്രിക്ട എലിമെൻ്റി എജ്യുക്കേഷൻെറ പരിധിയിൽ ചെമ്പക വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ എലപ്പുളളി പഞ്ചായത്തിൽ ഉൾപ്പെട്ട തേനാരി ഗവൺമെൻെറ് ഹെെസ്കൂൾ സ്ഥാപിച്ചു. [1] കുടിപ്പള്ളികൂടമായി ആരംഭിച്ച സ്ഥാപനം 1924 ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയം 1924 ൽ ലോവർ പ്രൈമറി മാത്രമായിരുന്നു പിന്നീട് ഘട്ടം ഘട്ടമായി അപ്പർ പ്രൈമറി , ഹൈസ്കൂൾ എന്ന നിലകളിൽ ഉയത്തപ്പെടുകയുംചെയ്തു 2011 - 2012 അധ്യയന വര്ഷം മുതൽ ഹൈസ്കൂൾ നിലവിൽ വന്നു അന്ന് മുതൽ തുടർച്ചയായി പതിനാലുവർഷവും എസ് .എസ് .എൽ.സി ക്ക് 100 ശതമാനം വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട്.
- ↑ 1