ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശ
     നമ്മുടെ സമൂഹം ഒരു വലിയ ആരോഗ്യപ്രതിസന്ധിയെ നേരിടുകൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽനിന്നാരംഭിച്ച് ലോകമാകെ പരന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിലാണ് നാമിപ്പോൾ .ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്. നമ്മൾ ജീവിക്കുന്ന പരിസ്ഥിതികാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ?
          അതിലൂടെ രോഗപ്രതിരോധശേഷി വളർത്താനും നമുക്ക് കഴിയണം.ഓരോ ദിവസവും മാറികൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ പരിസ്ഥിതിയും നമ്മുടെ സമൂഹവും നമ്മുടെ ജീവിതവും രക്തവും പ്രാണനും എല്ലാം ഒന്നാണ്. അത് നമ്മൾ സംരക്ഷിക്കണം.നമ്മൾ രോഗവിമുക്തരായി ജീവിക്കാൻ നമ്മൾ തന്നെ യത്നിക്കണം. അതിന് ആദ്യം വേണ്ടത് ശുചിത്വപൂർണമായ ഒരു പരിസ്ഥിതിയാണ്. നാളത്തെ പൗരന്മാർ എന്ന നിലയിൽ അത് ഉറപ്പ് വരുത്തേണ്ടത് നമ്മള്ളോരുത്തരുടേയും കടമയാണ്. പഴയകാലം എന്നെന്നും വൃക്ഷങ്ങൾക്കും സസ്യലതാദികൾക്കും പ്രാധാന്യം നൽകിയിരുന്നു. അന്ന് ഒരു മഹാമാരിയും മനുഷ്യനെ വേട്ടയാടിയിട്ടില്ല. നമ്മളിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ ഏറിയ പങ്കും ഭക്ഷണം വഹിക്കുന്നു. വിഷരഹിത പച്ചക്കറി ഉണ്ടാക്കാനും പഴമയിലേയ്ക്ക് തിരിച്ചുപോകുവാനും നമ്മൾ തയ്യാറാവണം. ലോക് ഡൗണിനോട് അനുബന്ധിച്ച് എല്ലാവരും പച്ചക്കറിതൈകൾ നട്ടുപിടിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നു. തികച്ചും സ്വാഗതാർഹം തന്നെ.ഈ പ്രവണത തുടർന്നും എല്ലാവരും അനുകരിക്കേണ്ടതാവുന്നു ..... ഭക്ഷ്യവസ്തുക്കളിലെ സ്വയംപര്യാപ്തത ഉറപ്പുവരുത്താൻ കൊറോണ തന്നെ വേണ്ടി വന്നു മലയാളിയ്ക്ക് ..... 

അത്ര ഇത്ര എന്നൊരളവില്ലാതെ അവനവന്റെ സാധ്യത, ജലലഭ്യത എന്നിവ കണക്കിലെടുത്ത് ഈ ശ്രമം എല്ലാവരും നടത്തണം. കടുത്ത ഭക്ഷ്യക്ഷാമം വിദൂരമല്ല എന്ന് തിരിച്ചറിയണം ശുചിത്വ പൂർണമായ ഒരു പരിസ്ഥിതിയോടൊപ്പം ആരോഗ്യ പൂർണമായ ഒരു ശരീരവും മനുഷ്യരാശിക്ക് ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

സാരംഗി വേണുഗോപാൽ
8B ജി.എച്ച്.എസ്.തടിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം